»   » പ്രണയം എന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത വികാരമാണെന്ന് ബോളിവുഡ് നടന്‍!

പ്രണയം എന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത വികാരമാണെന്ന് ബോളിവുഡ് നടന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രണയം എന്നത് തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണെന്ന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. പ്രണയം എന്നത് മാന്ത്രികമായ ഒരനുഭൂതിയാണ്. അതിനെ ഒരിക്കലും  നിയന്ത്രിക്കാനാവില്ലെന്നാണ് ബോളിവുഡിലെ പ്രണയരാജാവ് രണ്‍ബീര്‍ പറയുന്നത്.

ഇംഗ്ലീഷ് എന്റര്‍ടെയ്ന്‍മെന്റ് ചാനലായ റോമെഡി നൗവിലെ അഡിക്ടഡ് ടു ലൗ എന്ന പരിപാടിയുടെ പ്രമോ ഷൂട്ടിനിടയിലാണ് രണ്‍ബീര്‍ ഇക്കാര്യം പറഞ്ഞത്...

രണ്‍ബീര്‍ കപൂര്‍

മുന്‍ ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങിന്റെയും മകനായ രണ്‍ബീറിനെ ബോളിവുഡിലെ പ്രണയരാജാവ് എന്നു വിളിക്കാന്‍ കാരണമുണ്ട്.

ദീപിക, കത്രീന കൈഫ്

ദീപിക പദുകോണ്‍ ,കത്രീന കൈഫ് തുടങ്ങിയ നടിമാരുമായുളള രണ്‍ബീറിന്റെ പ്രണയവും വേര്‍പിരിയലുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

പ്രണയത്തെ കുറിച്ചു പറഞ്ഞത്

ഇംഗ്ലീഷ് എന്റര്‍ടെയ്ന്‍മെന്റ് ചാനലായ റോമെഡി നൗവിലെ അഡിക്ടഡ് ടു ലൗ എന്ന പരിപാടിയുടെ പ്രമോ ഷൂട്ടിനിടയിലാണ് രണ്‍ബീര്‍ പ്രണയത്തെ കുറിച്ചുളള തന്റെ നിലപാട് വ്യക്തമാക്കിയത്.

റൊമാന്റിക് ഹോളിവുഡ് ചിത്രങ്ങള്‍

അഡിക്ടഡ് ടു ലൗവില്‍ ഒക്ടോബര്‍ മുതല്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്ന റൊമാന്റിക് ഹോളിവുഡ് ചിത്രങ്ങള്‍ നിങ്ങളുടെ സ്‌നേഹത്തെ കുറിച്ചുള്ള കാഴ്ചചപ്പാടു തന്നെ മാറ്റുമെന്ന് രണ്‍ബീര്‍ പറയുന്നു.

യെ ദില്‍ ഹെ മുഷ്‌ക്കില്‍

താന്‍ മുഖ്യ റോളിലെത്തുന്ന കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്ക്കില്‍ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രണ്‍ബീര്‍ പറഞ്ഞു .ചിത്രം ഒക്ടോബര്‍ 28 നു റീലീസ് ചെയ്യും.

രണ്‍ബീറിന്റെ ഫോട്ടോസിനായി...

English summary
Starting October, Ranbir Kapoor, the Romance king of Bollywood, will be seen talking about his idea of ‘Love’, in an exclusive promo (video), shot for the second season of “Addicted to Love” property only on Romedy NOW

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam