»   » ബിയറടിയ്ക്കാന്‍ രണ്‍ബീര്‍ ചെലവിടുന്നത് 80ലക്ഷം

ബിയറടിയ്ക്കാന്‍ രണ്‍ബീര്‍ ചെലവിടുന്നത് 80ലക്ഷം

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഹൃദയഭാജനമാണ് രണ്‍ബീര്‍ കപൂര്‍, ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള യുവതാരമെന്ന നിലയ്ക്ക് രണ്‍ബീര്‍ അനുദിനം വാര്‍ത്തകളിലും ഗോസിപ്പുകളും നിറയുകയാണ്. പലകാര്യങ്ങളും തുറന്നുപറയാന്‍ മടിയില്ലാത്തവനാണ് താനെന്ന് രണ്‍ബീര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താന്‍ മുമ്പ് മയക്കുമരുന്നിന് അടിമയായിരുന്നും കാര്യങ്ങളും സ്ത്രീകള്‍ തന്റെ വീക്‌നെസ്സാണെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രണ്‍ബീര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ഇതുപോലെ തന്നെ താരത്തിന്റെ മറ്റൊരു വീക്‌നെസാണ് ബിയര്‍. മദ്യക്കൂട്ടത്തിലെ ചൂടന്‍ വകുപ്പുകളോടൊന്നുംതാല്‍പര്യമില്ലാത്ത രണ്‍ബീറിന്റെ ഇഷ്ടപാനീയമാണ് ബിയര്‍.

പുതിയതായി നിര്‍മ്മിക്കുന്ന ബംഗ്ലാവില്‍ തന്റെ പ്രിയപ്പെട്ട ബിയറിനായി രണ്‍ബീര്‍ 80ലക്ഷമാണ് ചെലവാക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കൃഷ്ണരാജ് എന്ന ബംഗ്ലാവില്‍ രണ്‍ബീര്‍ നിര്‍മ്മിക്കുന്ന സ്വകാര്യബാറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. എണ്‍പത് ലക്ഷം രൂപമുടക്കിയാണ് രണ്‍ബീര്‍വീട്ടിനുള്ളില്‍ ബാറൊരുക്കുന്നത്. ഇതിനകം തന്നെ സിനിമയില്‍ നിന്നും നൂറുകോടിയോളം രൂപ വരുമാനമുണ്ടാക്കിയ താരമാണ് രണ്‍ബീര്‍, അപ്പോള്‍ ഇഷ്ടപാനീയം സ്വന്തം ഇഷ്ടത്തിനനുസരിച്ച് കുടിയ്ക്കാനായി ഒരു എണ്‍പത് ലക്ഷം പൊടിയ്ക്കുകയെന്നത് രണ്‍ബീറിനെ സംബന്ധിച്ച് വലിയ കാര്യമല്ല.

മാത്രവുമല്ല പുറത്തുപോയി ബിയറടിയ്ക്കുമ്പോള്‍ പാപ്പരാസികള്‍ മൂലമുണ്ടാകുന്ന സ്വകാര്യതാ പ്രശ്‌നങ്ങളില്ലാതെ വീട്ടിനുള്ളിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പമോ കാമുകിയോടൊപ്പമോ സമാധാനത്തോടെ പാര്‍ട്ടികള്‍ ആഘോഷിക്കുകയും ചെയ്യാം. ബാര്‍ ഡിസൈന്‍ ചെയ്യാനായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഡിസൈനര്‍മാരെയാണ് രണ്‍ബീര്‍ കണ്ടെത്തിയിരിക്കുന്നത്.

English summary
Ranbir Kapoor has spent a whooping Rs 80 lakh to get the bar custom made according to his preferences

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam