»   » രണ്‍ബീര്‍ ഐ ലവ്...പൂര്‍ത്തിയാക്കും മുന്‍പേ ഗെറ്റ് ലോസ്റ്റടിച്ചു പ്രശസ്ത നടി !!

രണ്‍ബീര്‍ ഐ ലവ്...പൂര്‍ത്തിയാക്കും മുന്‍പേ ഗെറ്റ് ലോസ്റ്റടിച്ചു പ്രശസ്ത നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഈയിടെ രണ്‍ബീര്‍ ഒരു പ്രശസ്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രശസ്ത ഹോളിവുഡ് താരങ്ങളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചു പറഞ്ഞത്.

അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന രണ്‍ബീര്‍ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ചിത്രീകരണത്തിനിടയാണ് രണ്‍ബീറിന് ഇത്തരത്തിലുളള ഒരു അനുഭവമുണ്ടായതത്രേ. എത്ര വലിയ താരങ്ങളായാലും ചിലപ്പോള്‍ ഇങ്ങനെ പ്രതികരിക്കുമെന്നു തനിക്കു ബോധ്യപ്പെട്ടെന്നു രണ്‍ബീര്‍ പറയുന്നു.

ക്വെന്‍ടിന്‍ തരന്റിനോ

അമേരിക്കന്‍ ചലച്ചിത്രകാരനായ ക്വെന്‍ടിന്‍ തരന്റിനോ ആണ് അതിലൊരാള്‍. ലണ്ടനില്‍ തന്റെ ആരാധനാ പാത്രമായ ക്വെന്‍ടിന്റെ അഭിമുഖം നടക്കുന്നുവെന്നറിഞ്ഞാണ് രണ്‍ബീര്‍ സ്ഥലത്തെത്തിയത്.

മുറിയ്ക്കു പുറത്തു കാത്തു നിന്നു

ക്വെന്റിനൊപ്പമുളള ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമായിരുന്നു രണ്‍ബീറിന്റെ ലക്ഷ്യം. താന്‍ ഇന്ത്യയില്‍ നിന്നുളള നടനാണെന്നു പറഞ്ഞ് രണ്‍ബീര്‍ മുറിയ്ക്കു പുറത്തു കാത്തു നില്‍ക്കുകയായിരുന്നു.

നടന്‍ മൈന്‍ഡു ചെയ്യാതെ പോയി

അഭിമുഖം കഴിഞ്ഞ് നടന്‍ രണ്‍ബീറിനെ മൈന്‍ഡു ചെയ്യാതെ പോയി കാറിലിരുന്നത്രേ..പിന്നീട് അതും പറഞ്ഞ് സെറ്റില്‍ തന്നെ എല്ലാവരു കളിയാക്കിയിരുന്നതായും രണ്‍ബീര്‍ പറയുന്നു.

നടാലി പോര്‍ട്ട് മാന്‍

പ്രശസ്ത ഹോളിവുഡ് നടിയും സംവിധായികയുമാണ് നടാലി പോര്‍ട്ട്മാന്‍. ലണ്ടനില്‍ നടിയെ കാണാനെത്തിയ രണ്‍ബീര്‍ നടിയെ കണ്ടയുടെനെ ഐ ലവ് യുവര്‍ വര്‍ക്ക് എന്ന് പറയാനായിരുന്നു തുടങ്ങിയത് .പക്ഷെ വാക്യം മുഴുമിപ്പിക്കും മുന്‍പേ നടി ഗെറ്റ് ലോസ്റ്റ് എന്നു പറഞ്ഞു കടന്നു പോയെന്നു രണ്‍ബീര്‍ പറയുന്നു.

English summary
ranbir shared his experience about fanboying after Natalie Portman and Quentin Tarantino in London while shooting for the film and proved that celebs too are sometimes star-struck.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam