»   » നടന്‍ രണ്‍ബീറിനോടും പാകിസ്ഥാനില്‍ പോകാന്‍ പറയുമോ ?

നടന്‍ രണ്‍ബീറിനോടും പാകിസ്ഥാനില്‍ പോകാന്‍ പറയുമോ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുളള നടന്മാരിലൊരാളാണ് രണ്‍ബീര്‍ കപൂര്‍. മുന്‍ ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങിന്റെയും മകനായ രണ്‍ബീര്‍ തന്റെ തുറന്ന പ്രസ്താവനകള്‍കൊണ്ട് ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടനാണ് .

രണ്‍ബീറിന്റെ ദീപിക, കത്രീന പ്രണയവും തുടക്കം മുതല്‍ ഒടുക്കം വരെ മാധ്യമങ്ങള്‍ തകര്‍ത്ത് ആഘോഷിച്ചതുമാണ് . തനിക്ക് പാക് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍  താത്പപര്യമുണ്ടെന്നാണ് കഴിഞ്ഞ ദിവസം രണ്‍ബീര്‍ പ്രസ്താവിച്ചത്. ഒട്ടേറെ പാകിസ്ഥാനി പ്രേക്ഷകര്‍ തന്റെ ചിത്രങ്ങള്‍ കാണാനിഷ്ടപ്പെടുന്നവരാണെന്നും നടന്‍ പറയുന്നു.

Read more: ഐശ്വര്യയുടെ രണ്‍ബീറുമൊത്തുളള അഭിനയം അവിശ്വസനീയമെന്ന് സല്‍മാന്‍ഖാന്‍ !!

ranbir-03-14

പാക് മീഡിയയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിനല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ ഇങ്ങനെ പ്രസ്താവിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ്  ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും രണ്‍ബീറിന്റെ സിനിമാ പ്രേമം കാരണം പാകിസ്ഥാനില്‍ പോവാന്‍ ആരൊക്കെ ആവശ്യപ്പെടുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

അടുത്തിടെയാണ് പാക് അനുകൂല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടി രമ്യ പാകിസ്ഥാനില്‍ പോകണമെന്നും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടത്. രണ്‍ബീര്‍  നായകനായ കരണ്‍ ജോഹറിന്റെ പുതിയ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കില്‍ അടുത്തമാസമാണ് റീലീസ്. ഐശ്വര്യയും ,അനുഷ്‌ക്ക ശര്‍മ്മയും ചിത്രത്തില്‍ മുഖ്യറോളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും വിവാദത്തിലായിരുന്നു.

രണ്‍ബീറുമൊത്തുള്ള ഐശ്വര്യയുടെ ഇഴുകിച്ചേര്‍ന്നുളള അഭിനയം കണ്ട് അമിതാഭ് ബച്ചന്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും ഇത്തരം രംഗങ്ങള്‍ ചിത്രത്തില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീര്‍ നായകനായ തമാശ എന്ന ചിത്രം  ഈ മാസം റീലീസ് ചെയ്യും .

English summary
Ranbir expressed his desire to work in a Pakistani film to the Pakistani media,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam