»   » ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ഒരാഴ്ച ഭോപ്പാല്‍ ജയിലിലേക്ക്

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ഒരാഴ്ച ഭോപ്പാല്‍ ജയിലിലേക്ക്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ഒരാഴ്ച ഭോപ്പാല്‍ ജയിലിലേക്ക് പോകുന്നു. ഏതെങ്കിലും കേസില്‍ ശിക്ഷ ലഭിച്ചല്ല ജയിലിലെത്തുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന പുതിയ സിനിമയ്ക്കുവേണ്ടിയാണിത്. രാജ്കുമാര്‍ ഹിരാനിയാണ് സിനിമയുടെ സംവിധായകന്‍. ഭോപ്പാല്‍ ജയിലില്‍ സിനിമയുടെ ഷൂട്ടിങ് നടക്കും.

സിനിമയിലെ ജീവിതം പഠിക്കാനായിട്ടാണ് രണ്‍ബീര്‍ ജയിലിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കുവേണ്ടി എത്രവലിയ ത്യാഗം സഹിക്കാനും താന്‍ തയ്യാറാണെന്ന് നേരത്തെ രണ്‍ബീര്‍ പറഞ്ഞിരുന്നു. നിയമവിരുദ്ധമായ ആയുധം കൈവശംവെച്ച കേസില്‍ സഞ്ജയ്ദത്ത് ഏറെക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

 ranbirkapoor

സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തായി പര്‍വേഷ് റാവലും മാതാവ് നര്‍ഗീസ് ആയി മനീഷ കൊയ്‌രാളയും എത്തുന്നു. ആദ്യ കാലത്തെ കാമുകിയായി സോനം കപൂറും മാധ്യമ പ്രവര്‍ത്തകയായി അനുഷ്‌ക ശര്‍മയും സിനിമയില്‍ വേഷമിടുന്നുണ്ട്. സിനിമയുടെ അണിയറക്കാരെല്ലാം ഒരാഴ്ച ജയിലിലുണ്ടാകും. ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ മൂന്ന് ഭാഗങ്ങള്‍ക്കായി ശരീരഭാരത്തില്‍ രണ്‍ബീര്‍ മാറ്റം വരുത്തുന്നുണ്ട്. ഭാരം കൂട്ടിയും കുറച്ചും വലിയ ത്യാഗം സഹിച്ചാണ് രണ്‍ബീറിന്റെ വേഷപ്പകര്‍ച്ച. സിനിമയ്ക്കുവേണ്ടി തന്റെ ജീവിതത്തെക്കുറിച്ച് 200 മണിക്കൂര്‍ നീളമുള്ള ഓഡിയോ റെക്കോര്‍ഡ് സഞ്ജയ് ദത്ത് നേരത്തെ കൈമാറിയിരുന്നു.

English summary
Ranbir Kapoor will spend a week in Bhopal jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam