»   » അനുരാഗിന്റെ ചിത്രത്തില്‍ രണ്‍ബീറും കത്രീനയും

അനുരാഗിന്റെ ചിത്രത്തില്‍ രണ്‍ബീറും കത്രീനയും

Posted By:
Subscribe to Filmibeat Malayalam

അനുരാഗ് ബസു ഒരുക്കിയ ബര്‍ഫിയെന്ന ചിത്രം ബോളിവുഡില്‍ ഏറെ പ്രശംസകളും പ്രദര്‍ശന വിജയവും നേടിയ ചിത്രമാണ്. ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ നായകനായി എത്തിയ രണ്‍ബീര്‍ കപൂറിനും ഏറെ പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ യങ് സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ രണ്‍ബീറിനെ അവരോധിയ്ക്കുന്നതില്‍ ബര്‍ഫി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അനുരാഗ് ബസു പുതിയ ചിത്രമൊരുക്കുകയാണ്. രണ്‍ബീറിനെത്തന്നെയാണ് ഇത്തവണയും ഇദ്ദേഹം നായകനാക്കുന്നത്. നായികയായി രണ്‍ബീറിന്റെ റിയല്‍ ലൈഫ് കാമുകി കത്രീന കെയ്ഫും ചിത്രത്തിലെത്തുന്നുണ്ട്. ജഗ്ഗ ജസൂസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

2014ലായിരിക്കുമത്രേ ചിത്രത്തിന്റെ ഷൂട്ടിങും മറ്റും നടക്കുകയെന്നാണ് ആദ്യം വന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ 2013ല്‍ത്തന്നെ ചിത്രീകരണമാരംഭിച്ച് 2014ല്‍ ചിത്രം റിലീസിനെത്തിക്കാനാണേ്രത ഇപ്പോള്‍ അനുരാഗ് ശ്രമിക്കുന്നത്.

അനുരാഗ് ബസുവും രണ്‍ബീറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പുതിയ ചിത്രത്തില്‍ രണ്‍ബീര്‍-കത്രീന ജോഡികള്‍ ഉണ്ടെന്നുള്ളകാര്യം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ പാപ്പരാസികള്‍ക്ക് പ്രിയപ്പെട്ട കമിതാക്കളാണ് ഇപ്പോള്‍ ഇവര്‍ രണ്ടുപേരും. ഇതിന് മുമ്പ് അജഹ് പ്രേം കി ഗസബ് കഹാനി, രാജ്‌നീതി എന്നീ ചിത്രങ്ങളില്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

English summary
Anurag Basu's next, is a family entertainer titled Jagga Jasoos, will feater Ranbir Kapoor and Katrina Kaif in lead role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam