»   » കത്രീനയെ രണ്‍ബീര്‍ ഇത്രയും വെറുത്തോ? മുഖം പോലും കാണേണ്ടെന്ന്!!! ജഗ്ഗാ ജാസൂസിന്റെ ഭാവി?

കത്രീനയെ രണ്‍ബീര്‍ ഇത്രയും വെറുത്തോ? മുഖം പോലും കാണേണ്ടെന്ന്!!! ജഗ്ഗാ ജാസൂസിന്റെ ഭാവി?

Posted By: Manu
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏവരെയും അസൂയപ്പെടുത്തുന്ന പ്രണയജോടി കളായിരുന്ന രണ്‍ബീര്‍ കപൂറും കത്രീന കൈഫും ഇപ്പോള്‍ നേര്‍ക്കുനേര്‍ പോലും കാണാവാത്ത വിധം ശത്രുക്കളായി മാറിയത്രെ. ഇരുവരും നായികാ നായകന്‍മാരായി ഉടന്‍ പുറത്തിറങ്ങുന്ന ജഗ്ഗാ ജാസൂസിന്റെ പ്രമോഷന്‍ ഷോയ്ക്ക് മുന്നോടിയായി നടത്തിയ പൂജയില്‍ കത്രീന കാരണം രണ്‍ബീര്‍ വിട്ടുനിന്നു.

പൂജയ്ക്ക് കത്രീനയെത്തി, രണ്‍ബീര്‍ വന്നില്ല

ജഗ്ഗാ ജാസൂസിന്റെ സംവിധായകന്‍ അനുരാഗ് ബസുവും സംഗീത സംവിധായകന്‍ പ്രീതവും ചേര്‍ന്നാണ് അനുരാഗിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ സരസ്വതീ പൂജ നടത്തിയത്. രണ്‍ബീറിനും കത്രീനയ്ക്കും ഇതിലേക്കു ക്ഷണവും ഉണ്ടായിരുന്നു. എന്നാല്‍ കത്രീന വരുന്നതിനാല്‍ രണ്‍ബീര്‍ പൂജയില്‍ നിന്നു വിട്ടുനിന്നു.

പ്രണയകാലത്ത് ഒരുമിച്ച് എത്തി

മൂന്നു വര്‍ഷങ്ങള്‍ക്കു പ്രേമിച്ചു നടന്നിരുന്നപ്പോള്‍ രണ്‍ബീറും കത്രീനയും ഒരുമിച്ചാണ് ഇത്തരം ചടങ്ങുകള്‍ക്കു എത്തിയിരുന്നത്.

രണ്‍ബീര്‍ മനപ്പൂര്‍വ്വം ഒഴിവാക്കുന്നോ ?

രണ്‍ബീര്‍ മനപ്പൂര്‍വ്വം തന്നെയാണ് കത്രീനയുമായി നേര്‍ക്കുനേര്‍ വരാനുള്ള അവസരങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്നുള്ള അടക്കംപറച്ചില്‍.

പ്രണയം തകര്‍ന്നത് 2016ല്‍

രണ്‍ബീറും കത്രീനയും ഉടന്‍ വിവാഹിതരായേക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകളും ചിത്രങ്ങളും പ്രചരിക്കവെയാണ് 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞത്. 2016 ജനുവരിയിലായിരുന്നു ഇത്.

രണ്‍ബീര്‍ പുതിയ വീട്ടിലേക്കു മാറുന്നു

ഫിത്തൂര്‍ എന്ന കത്രീനയുടെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാവാം ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ വരുന്നത് എന്നായിരുന്നു അന്നു പലരും കരുതിയിരുന്നത്. പക്ഷെ ഒരുമിച്ച് താമസിച്ച രണ്‍ബീര്‍ മറ്റൊരു വീട്ടിലേക്കു മാറിയതോടെയാണ് പ്രണയത്തില്‍ വിള്ളല്‍ വീണതായി പുറംലോകമറിഞ്ഞത്.

കത്രീന രണ്‍ബീറിനെ കാത്തിരുന്നു

പ്രണയകാലത്ത് ഇരുവരും ഒരുമിച്ച് താമസിച്ച വീട്ടില്‍ വിന്നു രണ്‍ബീര്‍ മാറിപ്പോയെങ്കിലും കത്രീന പ്രതീക്ഷയിലായിരുന്നു. രണ്‍ബീര്‍ ഒരു ദിവസം പിണക്കം മാറി തിരിച്ചുവരുമെന്നും കത്രീന പ്രതീക്ഷിച്ചു. ഒടുവില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ കത്രീന ഇവിടെ നിന്നു മറ്റൊരിടത്തേക്കു താമസം മാറ്റുകയായിരുന്നു.

സെറ്റില്‍പ്പോലും അകല്‍ച്ച കാണിച്ചു

ജഗ്ഗാ ജാസൂസിന്റെ സെറ്റില്‍പ്പോലും പരമാവധി നേര്‍ക്കുനേര്‍ വരാതിരിക്കാന്‍ രണ്‍ബീറും കത്രീനയും ശ്രമിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഇരുവരും പുതിയ സിനിമയുടെ തിരക്കിലേക്ക്

ജഗ്ഗാ ജാസൂസ് പൂര്‍ത്തിയാക്കിയ ശേഷം രണ്‍ബീറും കത്രീനയും പുതിയ സിനിമയിലേക്കു കടന്നുകഴിഞ്ഞു. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയിലാണ് രണ്‍ബീര്‍ അടുത്തതായി അഭിനയിക്കുന്നത്. കത്രീനയാവട്ടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ നായികയായി ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമയുടെ തിരക്കിലാണ്.

English summary
There was a time when Katrina Kaif and Ranbir Kapoor were madly in love but now things have turned so bitter that the two even don't want to face each other.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam