»   » ഐഐഎഫ്എ: മികച്ച നടി വിദ്യ നടന്‍ രണ്‍ബീര്‍ കപൂര്‍

ഐഐഎഫ്എ: മികച്ച നടി വിദ്യ നടന്‍ രണ്‍ബീര്‍ കപൂര്‍

Posted By:
Subscribe to Filmibeat Malayalam

മക്കാവു: ചൈനയിലെ മക്കാവുവില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ ഐഐഎഫ്എ(ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി)പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വിദ്യാബാലനും മികച്ച നടനുള്ളത് രണ്‍ബീര്‍ കപൂറും സ്വന്തമാക്കി.

കഹാനിയെന്ന ചിത്രത്തിലെ അഭിനയമാണ് വിദ്യയെ അവാര്‍ഡിനര്‍ഹയാക്കിയത്, അതേസമയം ബര്‍ഫിയിലെ പ്രകടനം രണ്‍ബീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. തനിയ്ക്ക് ലഭിച്ച പുരസ്‌കാരം കഹാനിയുടെ സംവിധായകന്‍ സുജോയ് ഘോഷിന് സമര്‍പ്പിക്കുകയാണെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വിദ്യ ബാലന്‍ പറഞ്ഞു. രണ്‍ബീര്‍ ചടങ്ങിന് എത്തിയിരുന്നില്ല.

അനുരാഹ് ബസു സംവിധാനം ചെയ്ത ബര്‍ഫിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധാനം, സംഗീതം, കഥ തുടങ്ങി മൂന്ന് ഇനങ്ങളിലും ബര്‍ഫിയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.

മികച്ച സിനിമാ ജോഡികള്‍ക്കുള്ള പുരസ്‌കാരം ദീപിക പദുകോണിനും രണ്‍ബീര്‍ കപൂറിനുമാണ് ലഭിച്ചത്. മികച്ച പുതുമുഖനടിയായി യാമി ഗൗതമിനെയും നടനായി ആയുഷ്മാന്‍ ഖുറാനയെയും തിരഞ്ഞെടുത്തു.

മാധുരി ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വര്‍ണാഭമായ പരിപാടികളും ചടങ്ങില്‍ അരങ്ങേറി.

English summary
Vidya Balan took home the Best Actress award at IIFA 2013 for 'Kahaani' while Ranbir Kapoor was named Best Actor for 'Barfi!' here on Saturday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X