For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കരീനയുടെ വിവാഹത്തെ കുറിച്ച് തനിക്ക് സങ്കൽപ്പങ്ങളുണ്ടായിരുന്നു, അത് ഇല്ലാതാക്കിയത് അവൾ തന്നെയാണ്'-രൺധീർ കപൂർ

  |

  ഇന്ത്യൻ സിനിമയിൽ ഒട്ടനവധി ആരാധകരുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടേയും ദാമ്പത്യജീവിതത്തെ മാതൃകയായി സ്വീകരിച്ചിരിക്കുന്നവരും നിരവധിയാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കരീനയെ സെയ്ഫ് അലി ഖാൻ ജീവിത്തിലേക്ക് ചേർത്തത്. 2012ലാണ് സെയ്ഫ് അലി ഖാനുമായുള്ള കരീനയുടെ വിവാഹം നടന്നത്.

  ബോളിവുഡ് കാത്തിരുന്ന താരവിവാഹങ്ങളിൽ ഒന്നുതന്നെയായിരുന്നു ഇരുവരുടേതും. ആദ്യ ഭാര്യ അമൃത സിങ്ങുമായി 2004ൽ വിവാഹമോചനം നേടിയ ശേഷമാണ് സെയ്ഫ് 2012ൽ കരീനയെ വിവാഹം ചെയ്തത്. 2016ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞായി തൈമൂർ പിറന്നു. 2021ൽ ജഹാം​ഗീർ എന്നൊരു മകൻ കൂടി ഇരുവരുടേയും ഇടയിലേക്ക് എത്തി.

  തന്നേക്കാൾ പത്ത് വയസിന് മൂത്ത സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി കരീന അറിയിച്ചപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരെ മുഴുവൻ കരീനയുടെ തീരുമാനം നിരാശയിലാഴ്ത്തി. യൂത്തിനിടയിൽ അന്നും ഇന്നും സ്വപ്ന സുന്ദരിയാണ് കരീന കപൂർ. 2008ൽ താഷാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നാലെ മാധ്യമങ്ങളിൽ ഇരുവരുടേയും പ്രണയം ചർച്ചചെയ്യപ്പെട്ടു. താഷാന് മുമ്പ് ഇരുവരും ഒന്നിച്ച് എൽ‌ഒ‌സി കാർഗിലും ഓംകാരയിലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2008ൽ കരീനയുടേ പേര് കൈതണ്ടയിൽ ഹിന്ദിയിൽ സെയ്ഫ് പച്ചകുത്തിക്കൊണ്ടാണ് കരീനയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് സെയ്ഫ് പ്രഖ്യാപിച്ചത്. ഭാര്യ വിക്ടോറിയ ബെക്കാമിനായി ഡേവിഡ് ബെക്കാം കൈയ്യിൽ ടാറ്റു ചെയ്തിരുന്നുവെന്നും അതിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് കരീനയ്ക്ക് വേണ്ടി ടാറ്റു ചെയ്തതെന്നും പിന്നീട് സെയ്ഫ് വെളിപ്പെടുത്തിയിരുന്നു.

  വളരെ സ്വകാര്യമായ ഒരു വിവാഹ ചടങ്ങായിരുന്നു 2012 ഒക്ടോബർ 16ന് കരീനയ്ക്കും സെയ്ഫിനും വേണ്ടി നടന്നത്. സെയ്ഫിന്റെ വിവാഹാലോചനയോട് അമ്മ പ്രതികരിച്ചത് എങ്ങനെയെന്ന് മുമ്പ് കരീന വെളിപ്പെടുത്തിയിട്ടുണ്ട്. സെയ്ഫിനൊപ്പം കുറച്ചുനാൾ ഡേറ്റ് ചെയ്തിരുന്നുവെന്നും സെയ്ഫിനെ കുറിച്ച് അമ്മയോട് അവതരിപ്പിച്ചപ്പോൾ എതിർപ്പുണ്ടായിരുന്നുവെന്നും അവസാനം സെയ്ഫ് സംസാരിച്ചശേഷമാണ് അമ്മ ബന്ധത്തിനോട് പോസറ്റീവായി പ്രതികരിച്ചതെന്നും കരീന പറഞ്ഞിരുന്നു.

  ഇപ്പോൾ മകളുടെ വിവാഹത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന സങ്കൽപങ്ങളെ കുറിച്ചും അത് നടക്കാതെ പോയതിന് പിന്നിലെ കാരണങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് കരീനയുടെ പിതാവ് രൺധീർ കപൂർ. കപിൽ ശർമയുടെ കോമഡി ചാറ്റ്ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം രൺധീർ കപൂർ മനസ് തുറന്നത്. മകൾ കരിഷ്മ കപൂറിനൊപ്പമായിരുന്നു രൺധീർ കപൂർ എത്തിയത്. ആഡംബരമായി കരീനയുടെ വിവാഹം നടത്താനായിരുന്നു താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ കരീന എതിർത്തതിനാലാണ് സ്വകാര്യ ചടങ്ങായി നടത്തിയതെന്നുമാണ് രൺധീർ കപൂർ പറഞ്ഞത്.

  'സെയ്ഫ് അലി ഖാൻ-കരീന കപൂർ വിവാഹം ​ഗംഭീരമായി നടത്താൻ ആ​ഗ്രഹമുണ്ടായിരുന്നു. അതേസമയം കരീനയ്ക്ക് വളരെ അടുത്ത കുടുംബാം​ഗങ്ങളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിക്കാനായിരുന്നു ആ​ഗ്രഹം. വിവാഹത്തിൽ 100 ​​പേരെ മാത്രമേ ഉൾക്കൊള്ളിക്കാവുവെന്ന് കരീനയ്ക്ക് നിർബന്ധമുണ്ടായിരുന്നു' രൺധീർ കപൂർ പറഞ്ഞു. കപൂർ കുടുംബത്തിൽ മാത്രം 350 ബന്ധുക്കളുണ്ടെന്നും പിന്നെ എങ്ങനെയാണ് വിവാഹം നൂറ് പേരിലേക്ക് ചുരുക്കുകയെന്നും കരീനയോട് ചോദിച്ചപ്പോൾ 'നിങ്ങൾക്ക് ഒരുപാട് പേരെ ക്ഷണിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ അത് നിങ്ങളുടെ വിവാഹത്തിന് ചെയ്യൂവെന്നാണ്' കരീന പറഞ്ഞതെന്നും രൺധീർ കപൂർ പറയുന്നു.

  Recommended Video

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഭൂത് പൊലീസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ കപിൽ ശർമ ഷോയിൽ സെയ്ഫ് അലി ഖാനും പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് വിവാഹം നടത്താം എന്നത് തന്റെയും കരീനയുടേയും തീരുമാനമായിരുന്നുവെന്നും സെയ്ഫ് അന്ന് തുറന്നുപറഞ്ഞിരുന്നു. സെയ്ഫ് അലി ഖാന്റേതായി ഭൂത് പൊലീസിന് പുറമെ ആദിപുരുഷാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സിനിമ. കൃതി സനോൺ, പ്രഭാസ് എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കരീന കപൂർ ലാൽ സിങ് ഛദ്ദ എന്ന ആമിർ ഖാൻ ചിത്രത്തിലെ നായികയാണ്.

  English summary
  randhir kapoor open up about kareena kapoor saif ali khan marriege unknown facts, interview goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X