»   » റംഗൂണ്‍ സിനിമാ നിര്‍മാതാക്കള്‍ 2 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചു

റംഗൂണ്‍ സിനിമാ നിര്‍മാതാക്കള്‍ 2 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തുന്ന സൂപ്പര്‍താരങ്ങള്‍ അണി നിരക്കുന്ന റംഗൂണ്‍ സിനിയ്ക്ക് റിലീസിന് മുന്‍പേ വിവാദം. സിനിമ കോപ്പിയടിയാണെന്ന് ആരോപിച്ച നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് 2 കോടി രൂപ മുംബൈ ഹൈക്കോടതിയില്‍ കെട്ടിവെക്കേണ്ടിവന്നിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍ക്ക്.

കങ്കള റാണൗത്, ഷാഹിദ് കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമ വെള്ളിയാഴ്ചയാണ് തീയേറ്ററിലെത്തിയത്. സിനിമയില്‍ കങ്കണയുടെ കഥാപാത്രം പഴയ സിനിമയിലെ മറ്റൊരു കഥാപാത്രവുമായി സാമ്യയുണ്ടെന്നുകാട്ടിയാണ് കോടതിയില്‍ ഹര്‍ജിയിയെത്തിയത്. ഇതേ തുടര്‍ന്ന് കേസ് തീര്‍പ്പാകുന്നതുവരെ പണം കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

zzz-24-1487908219

അതേസമയം, സിനിമയ്‌ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് പറഞ്ഞു. തീര്‍ത്തും തെറ്റായ ആരോപണമാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. കങ്കണയുടെ കഥാപാത്രം നാദിയ എന്ന മുന്‍ കഥാപാത്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണെങ്കില്‍ തന്നെ അത് കോപ്പിറൈറ്റ് നിയമത്തിന്റെ പരിധിയില്‍ വരില്ല. നാദിയ ഒരു ചരിത്ര കഥാപാത്രമാണെന്നും ചരിത്ര കഥാപാത്രത്തെ അനുകരിക്കുന്നത് എങ്ങിനെ തെറ്റാകുമെന്നും സംവിധായകന്‍ ചോദിക്കുന്ന.

English summary
Rangoon makers gave Rs 2 crore to Bombay HC, made 70 cuts before making it to theatres

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam