»   » Sridevi: ശ്രീദേവി അവസാനമായി ആവശ്യപ്പെട്ട കാര്യം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് റാണി മുഖര്‍ജി!

Sridevi: ശ്രീദേവി അവസാനമായി ആവശ്യപ്പെട്ട കാര്യം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് റാണി മുഖര്‍ജി!

Written By:
Subscribe to Filmibeat Malayalam
ആ ആഗ്രഹം സഫലമാക്കാതെ ശ്രീദേവി യാത്രയായെന്നു റാണി മുഖർജീ | Filmibeat Malayalam

ബോളിവുഡ് താരറാണികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരറാണിയായിരുന്നു ശ്രീദേവി. താരം അവിസ്മരണീയമാക്കിയ സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തിയ വിയോഗം കൂടിയായിരുന്നു ശ്രീദേവിയുടേത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോര്‍ട്ടം പുറത്തുവന്നതോടെ വിവാദങ്ങള്‍ക്കും വിരാമമായി.

ഡെയ്‌സി ഇറാനിക്ക് പിന്നാലെ സീനത്ത് അമനും, എവര്‍ഗ്രീന്‍ താരറാണിയുടെ പരാതിയില്‍ നടുങ്ങി സിനിമാലോകം!

മറ്റ് താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ശ്രീദേവി. സിനിമയ്ക്ക് പുറത്ത് അനേകം പേരുമായി അടുത്ത ബന്ധമായിരുന്നു ഇവര്‍ സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും താരത്തിന്റെ അപ്രതീക്ഷിത വിയോഗവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവിയുമായി അവസാനം സംരാിച്ചതിനെക്കുറിച്ച് റാണി മുഖര്‍ജി അടുത്തിടെ സൂചിപ്പിച്ചിരുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ ചടങ്ങിനിടയിലായിരുന്നു അത്.

പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍!

സിനിമയിലേക്കുള്ള തിരിച്ചുവരവ്

പുതിയ സിനിമയായ ഹിച്കിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് റാണി മുഖര്‍ജി. അഡിറയുടെ ജനനത്തിന് ശേഷം താരം സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുത്തിരുന്നു. ബോളിവുഡ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും പ്രണയിച്ച് വിവാഹിതാരയതാണ്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് അഡിറയെന്ന കുഞ്ഞുമാലാഖയെത്തിയത്. പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും റാണി ഇടവേളയെടുത്തിരുന്നു. രണ്ടാം വരവിനിടയിലെ ആദ്യ സിനിമയായ ഹിച്കി വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ദിനത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ശ്രീദേവിയുമായി അടുത്ത ബന്ധം

ശ്രീദേവിയും താനും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നത്. ചാന്ദ്‌നിയും ലംഹേയുമൊക്കെ ഇന്നും തനിക്ക് പ്രിയപ്പെട്ടതാണ്. അവരുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമാണെന്നും റാണി മുഖര്‍ജി പറയുന്നു. സിനിമയാണ് തങ്ങളെ രണ്ടുപേരെയും കൂടുതല്‍ അടുപ്പിച്ചത്. മകളുടെ ജനനത്തിന് ശേഷമാണ് തങ്ങള്‍ ഇരുവരും കൂടുതല്‍ അടുപ്പത്തിലായത്. മദര്‍ഹുഡിനെക്കുറിച്ചുള്ള ടിപ്‌സും മറ്റും ശ്രീദേവി തനിക്ക് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കി.

മരണമെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍

ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട രണ്ട് പേര്‍ രണ്ട് മാസത്തെ ഇടവേളയിലാണ് തന്നെ വിട്ടുപോയത്. ശ്രീദേവിയുടെ മരണത്തിന് ശേഷം രണ്ട് മാസം പിന്നിടുന്നതിനിടയിലാണ് തനിക്ക് പിതാവിനെ നഷ്ടമായതെന്നും റാണി മുഖര്‍ജി പറയുന്നു. മരണമെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കാനെ തനിക്ക് കഴിയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീലിരാഴ്ത്തിയാണ് ശ്രീദേവി യാത്രയായത്.

അവസാനമായി സംസാരിച്ചത്

ഹിച്കി പ്രമോഷനുമായി ബന്ധപ്പെട്ട് താന്‍ ആകെ തിരക്കിലായിരുന്ന സമയമായിരുന്നു അത്. മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോവുന്നതിന് മുന്‍പ് ശ്രീ തന്നെ വിളിച്ചിരുന്നു. ഏകദേശം 25 ദിവസം മുന്‍പായിരുന്നു ആ വിളിയെത്തിയത്. ലഡോ എന്നായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നത്. പതിവ് പോലെ ഈ വിളി അന്നുമുണ്ടായിരുന്നു. ഹിച്കി കാണണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. തീര്‍ച്ചയായും, എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണമെന്നായിരുന്നു അന്ന് താന്‍ പറഞ്ഞതെന്നും റാണി പറയുന്നു.

താരപുത്രിയായല്ല വളര്‍ത്തുന്നത്

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബമാണ് റാണി മുഖര്‍ജിയുടേത്. മകള്‍ ജനിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ സാധാരണ കുട്ടിയായാണ് തങ്ങള്‍ മകളെ വളര്‍ത്തുന്നതെന്ന് താരം പറയുന്നു. എല്ലാവരും എന്തിനാണ് അവളെ കാണുമ്പോള്‍ ക്യാമറയുമായി ഓടിയെത്തുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും താരം പറയുന്നു. അവളിലൂടെയാണ് ഇപ്പോള്‍ തന്റെ ദിനം ആരംഭിക്കുന്നതും അവാസനിക്കുന്നതുമെന്നും അവര്‍ വ്യക്തമാക്കി.

English summary
Rani Mukerji Reminisces Her LAST CONVERSATION With Sridevi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X