»   » അടുത്ത കുഞ്ഞിനെ എപ്പോള്‍ തരുമെന്നാണ് അദ്ദേഹത്തോട് ചോദിക്കുന്നത്, താരപത്‌നിയുടെ വെളിപ്പെടുത്തല്‍!

അടുത്ത കുഞ്ഞിനെ എപ്പോള്‍ തരുമെന്നാണ് അദ്ദേഹത്തോട് ചോദിക്കുന്നത്, താരപത്‌നിയുടെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം താരറാണിയായ റാണി മുഖര്‍ജിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാകുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരപുത്രിയെ വളരെ പെട്ടെന്നാണ് സിനിമാലോകം സ്വീകരിച്ചത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അഭിനയത്തിനല്ല താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് താരം പറയുന്നു.

ദിലീപിനൊപ്പമുള്ള ജീവിതത്തിന് ഒരു വയസ്സ്, വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ഇങ്ങനെയാണോ? എങ്ങനെ?

പുതിയ സിനിമയെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് താരം തന്റെ മനസ്സിലിരുപ്പ് തുറന്നുപറഞ്ഞത്. ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയോട് സിനിമയെക്കുറിച്ചല്ല താന്‍ സംസാരിക്കാറുള്ളതെന്ന് താരം പറയുന്നു. വീണ്ടും അമ്മയാവാനുള്ള കാത്തിരിപ്പിലാണ് താന്‍. അക്കാര്യത്തെക്കുറിച്ചാണ് അദ്ദേഹത്തോട് സംസാരിക്കുന്നതെന്ന് താരപത്‌നി പറയുന്നു.

ആദിത്യയ്‌ക്കൊപ്പം സിനിമയല്ല വേണ്ടത്

ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയ്‌ക്കൊപ്പം സിനിമ ചെയ്യാനല്ല തനിക്കിപ്പോള്‍ താല്‍പര്യമെന്ന് താരം പറയുന്നു. സിനിമയിലേക്ക് തന്നെ ക്ഷണിക്കരുതെന്നാണ് താന്‍ അദ്ദേഹത്തോട് പറയാറുള്ളത്. അടുത്ത കുട്ടിയെ സമ്മാനിക്കാനാണ് താന്‍ അഹേത്തിനോട് ആവശ്യപ്പെട്ടത്.

സംസാരത്തിലെല്ലാം ഇക്കാര്യം മാത്രം

ആദിത്യയുമായി സംസാരിക്കുന്നതില്‍ കൂടുതല്‍ സമയവും കുട്ടിയെക്കുറിച്ച് സംസാരിക്കാനാണ് തനിക്ക് ഇഷ്ടം. ആദ്യത്തെ കുട്ടിക്ക് ശേഷം വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് താരം പറയുന്നു.

രണ്ടാമത്തെ കുട്ടിക്ക് വേണ്ടി

രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള ആഗ്രഹത്തെക്കുറിച്ചാണ് താന്‍ ഭര്‍ത്താവിനോട് സംസാരിക്കാറുള്ളത്. സിനിമാ താരമെന്ന ഇമേജിനെക്കാള്‍ മികച്ചൊരു കുടുംബിനിയാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും താരം പറയുന്നു.

അമ്മയുടെ താല്‍പര്യമായിരുന്നു

താന്‍ സിനിമാനടിയാവണമെന്ന ആഗ്രഹം അമ്മയുടേതായിരുന്നു. ആ ആഗ്രഹത്തിന് എതിര് നില്‍ക്കാതെയാണ് താന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ സംവിധായകനായ അച്ഛന് അമ്മയുടെ ആഗ്രഹത്തോട് എതിര്‍പ്പായിരുന്നു.

സംവിധായകന്റെ മകള്‍

കഴിവുണ്ടെങ്കിലും സംവിധായകന്റെ മകളെന്ന ഇമേജുമായാണ് താന്‍ സിനിമയില്‍ തുടക്കം കുറിച്ചതെന്ന് താരം പറയുന്നു. സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സംവിധായകന്റെ മകളെന്നാണ് പലരും തന്നെ വിശേഷിപ്പിച്ചത്.

ആ വാദത്തില്‍ കഴമ്പില്ല

താന്‍ സിനിമയില്‍ തുടക്കം കുറിക്കുന്ന സമയത്ത് അച്ഛന്‍ അത്ര നല്ല അവസ്ഥയിലായിരുന്നില്ല. സംവിധായകന്‍, നിര്‍മ്മാതാവ് എന്ന നിലയില്‍ കനത്ത പരാജയങ്ങള്‍ നേരിട്ടിരുന്ന സമയമായിരുന്നു അത്.

English summary
Rani Mukerji Is Planning To Have A SECOND BABY After Adira.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam