»   » കുടുംബം 67 വര്‍ഷമായി നടത്തിവന്ന ദുര്‍ഗ്ഗാ പൂജ റാണി മുഖര്‍ജി ഉപേക്ഷിച്ചത് എന്തിനായിരിക്കും?

കുടുംബം 67 വര്‍ഷമായി നടത്തിവന്ന ദുര്‍ഗ്ഗാ പൂജ റാണി മുഖര്‍ജി ഉപേക്ഷിച്ചത് എന്തിനായിരിക്കും?

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം ബോളിബുഡ് താരം റാണി മുഖര്‍ജിയെ അധികമാരും കണ്ടിട്ടില്ല. പൊതുപരിപ്പാടികളില്‍ നിന്നും റാണി മാറി നിന്നിരുന്നു. എന്നാല്‍ 67 വര്‍ഷമായി റാണി മുഖര്‍ജിയും കുടുംബവും ദുര്‍ഗ്ഗ നടത്തി വന്ന ദുര്‍ഗ്ഗ പൂജയില്‍ നിന്നു വിട്ടുമാറി നിന്നിരിക്കുകയാണ്. എന്നാല്‍ ഇത്തവണ മാത്രം താരം പൂജ ഉപേക്ഷിച്ചിരിക്കുന്നതിന്റ പിന്നില്‍ സന്തോഷിപ്പിക്കുന്ന വലിയൊരു കാരണവുമുണ്ട്. കാരണം മറ്റൊന്നുമല്ല ഈ സുന്ദരിയിപ്പോള്‍ ജനുവരിയില്‍ അമ്മയാകാന്‍ വേണ്ടി കാത്തിരിക്കുകയാണ്. മാത്രമല്ല താരസുന്ദരിയിപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് പറന്നിരിക്കയാണ്.

സിനിമാ സംവിധായകന്‍ ആദ്യത്യ ചോപ്രയുമായി കഴിഞ്ഞ വര്‍ഷമാണ് റാണി മുഖര്‍ജി വിവാഹിതയായത്. അതുക്കൊണ്ട് തന്നെ ഇവരുടെ ജീവിത്തിലേക്ക് കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണ്. പ്രസവത്തിന് മുന്നോടിയായുള്ള പരിചരണത്താനായാണ് ഇരുവരും ഇന്ത്യയ്ക്ക് പുറത്തേക്ക് പോയത്. അതുപക്ഷേ എങ്ങോട്ടെക്കാണെന്ന് ആര്‍ക്കും അറിയില്ല.പ്രസവം മുംബൈയില്‍ തന്നെയാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. താരമിപ്പോള്‍ കുഞ്ഞിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്.

ranimukharjee

എന്നാല്‍ ഇത്തവണത്തെ പൂജയില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. റാണി മുഖര്‍ജി കഴിഞ്ഞ എല്ലാവര്‍ഷവും പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ റാണിക്ക് പങ്കെടുക്കാം കഴിയില്ല. അതുക്കൊണ്ട് തന്നെ ഇത്തവണ ആര്‍ക്കും പൂജയ്ക്കുള്ള ക്ഷണകത്തും ഉണ്ടായിരിക്കില്ല എന്ന് വീട്ടുക്കാര്‍ അറിയിച്ചു. എന്നാല്‍ റാണിയുടെ മറ്റു ബന്ധുക്കള്‍ പൂജയില്‍ പങ്കെടുക്കും.

2014 ഏപ്രിലാണ് റാണി മുഖര്‍ജിയും ആദിത്യാ ചോപ്രയും വിവാഹിതരായത്. അതിന് ശേഷം മര്‍ദാനി എന്ന ചിത്രത്തില്‍ റാണി അഭിനയിച്ചു. ചിത്രം വിചാരിച്ചതു പോലെ വിജയിച്ചില്ലെങ്കിലും താരം പിന്നിട് ചലച്ചിത്ര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

English summary
Rani mukharjee will be missing durga pooja this year. she flying to out side of india.her family has benn organizing durga pooja for the 67 last year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam