»   » അമ്മ മനസ്സ് തങ്കമനസ്സ്.... നടി റാണിമുഖര്‍ജി മകള്‍ക്കെഴുതിയ കത്ത് വൈറലാവുന്നു

അമ്മ മനസ്സ് തങ്കമനസ്സ്.... നടി റാണിമുഖര്‍ജി മകള്‍ക്കെഴുതിയ കത്ത് വൈറലാവുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച നടിമാരുടെ കൂട്ടത്തിലാണ് ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ റാണിമുഖര്‍ജി .സംവിധായകന്‍ ആദിത്യ ചോപ്രയെ വിവാഹം കഴിച്ചതോടെ കുടുംബവുമായി ഒതുങ്ങിക്കഴിയുകയാണ് നടി.

റാണിമുഖര്‍ജി മകള്‍ ആദിറയുടെ ഒന്നാം പിറന്നാളിന് എഴുതിയ കത്താണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

യഷ് രാജ് ഫിലീംസിന്റെ ട്വിറ്റര്‍ പേജില്‍

യഷ് രാജ് ഫിലീംസിന്റെ ട്വിറ്റര്‍ പേജിലാണ് റാണിയുടെ കൈപ്പടയിലുള്ള കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. മകള്‍ ആദിറയെ താന്‍ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നും മകള്‍ വന്നതോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമാണ് കത്തിലുള്ളത്.

അമ്മയാവുന്ന ദിവസം സ്ത്രീ പുനര്‍ജ്ജനിക്കുകയാണ്

ഞാന്‍ ആദിറയെ വളരെയധികം സ്‌നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്തിന് ശ്വാസം വിടാന്‍ പോലുമാവില്ല. കാരണം നിങ്ങള്‍ ഒരമ്മയാവുന്നതോടു കൂടി മുഴുവനായും മാറും. നിങ്ങള്‍ മകളെ പ്രസവിക്കുമ്പോള്‍ നിങ്ങള്‍ അമ്മായായി പുനര്‍ജ്ജനിക്കുകയാണ്. ഇതു വരെ നമുക്കു വേണ്ടി നമ്മള്‍ ജീവിച്ചു. ഇനി മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ തുടങ്ങുമെന്നും റാണി മുഖര്‍ജി പറയുന്നു

ഉറക്കം നഷ്ടപ്പെടുന്ന രാപ്പകലുകള്‍

ആദിറ വന്നതോടെ തനിക്ക് രാവും പകലും ഉറക്കമില്ലാതായെന്നും നടി പറയുന്നു. കുട്ടികളുണ്ടാവുമ്പോള്‍ എല്ലാ അമ്മമാരും ഇങ്ങനെയൊക്കൊയായിരിക്കുമോ അതോ തനിക്കുമാത്രമാണോ ഇങ്ങനെയൊക്കെ എന്നാണ് റാണി മുഖര്‍ജി കത്തില്‍ ചോദിക്കുന്നത്

ദൈവത്തോട് നന്ദി പറയുന്നു

ആദിറയുടെ രൂപത്തില്‍ തന്നെ അനുഗ്രഹിച്ചതിന് താന്‍ ദൈവത്തോട് നന്ദി പറയുന്നു. അവളുടെ ജനനത്തോടെ തനിക്കു ക്ഷമയും സഹന ശക്തിയും വര്‍ദ്ധിച്ചു. ഇതൊക്കെ ഒരു രാത്രി വെളുത്തപ്പോള്‍ മുതല്‍ തന്നിലുണ്ടായ മാറ്റങ്ങളാണെന്നാണ് റാണി പറയുന്നത്.

മകളെ മിടുക്കിയായി വളര്‍ത്തും

മകളെ ധൈര്യവും ബുദ്ധിയും അച്ചടക്കവുമുള്ള കുട്ടിയായി വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും എല്ലാവരും അഭിമാനിക്കുന്ന വിധത്തില്‍ മിടുക്കിയായി വളരാന്‍ അവള്‍ക്കു കഴിയട്ടെ എന്നു പറഞ്ഞുകൊണ്ടാണ് റാണി മുഖര്‍ജി കത്ത് അവസാനിപ്പിക്കുന്നത്

English summary
Rani Mukerji shared a picture of Adira and penned a heartfelt note which speaks not only of her daughter but her journey of being a mother.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam