»   » രവീണ്‍വീറിന്റെ പാവാട ദീപികയ്ക്കും ഇഷ്ടമായില്ല!!! കിട്ടിയ മറുപടിയാണ് ഏറ്റവും രസകരം!!!

രവീണ്‍വീറിന്റെ പാവാട ദീപികയ്ക്കും ഇഷ്ടമായില്ല!!! കിട്ടിയ മറുപടിയാണ് ഏറ്റവും രസകരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

കാമുകനാണെന്ന് കരുതി എന്ത് ചെയ്താലും അംഗീകരിച്ചുകൊള്ളണമെന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതങ്ങ് തുറന്ന് പറയും അതാണ് ദീപികയുടെ സ്റ്റൈല്‍. ഫാഷനില്‍ വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ് രണ്‍വീര്‍ സിങ്ങ്. ഏത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴും വ്യത്യസ്തമായ ഫാഷനുകളായിരിക്കും രണ്‍വീര്‍ സിങ്ങ്  എത്തുക. അടുത്തിടെ നടന്ന ജിക്യു അവാര്‍ഡിലും ആ പതിവ് രണ്‍വീര്‍ സിങ്ങ് തെറ്റിച്ചില്ല. പക്ഷെ കാമുകിയെ പോലും ഞെട്ടിക്കുന്നതായിരുന്നു രണ്‍വീറിന്റെ പുതിയ സ്റ്റൈല്‍. 

Ranveer Singh

പെണ്‍കുട്ടികള്‍ ധരിക്കുന്ന പാവാടയോട് സാദൃശ്യമുള്ള പാന്റ്‌സും വി കോളര്‍ ബനിയനുമായിരുന്നു രണ്‍വീറിന്റെ വേഷം. ആദ്യ കാഴ്ചയില്‍ മിഡിയും ടോപ്പും ധരിച്ചിരിക്കുന്നതുപോലെ തോന്നിക്കും. ഇതിന്റെ ഒരു ചിത്രം രണ്‍വീര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. രണ്‍വീറിന്റെ ഉടന്‍ തന്നെ ദീപികയുടെ മറുപടിയും എത്തി. നോ... എന്ന അലര്‍ച്ചയും കണ്ണ് പൊത്തി നില്‍ക്കുന്ന മൂന്ന് കുരങ്ങന്മാരുടെ സ്‌മൈലിയുമായിരുന്നു ദീപികയുടെ മറുപടി. 

ഇതാദ്യമായിട്ടല്ല ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഫാഷനില്‍ രണ്‍വീര്‍ എത്തിയിട്ടുള്ളത്. പക്ഷെ ഇത്തരത്തിലൊരു കമന്റ് ഇതാദ്യമായിരുന്നിരിക്കും രണ്‍വീറിന് ലഭിക്കുന്നത്. റാം ലീല, ബാജ്‌റാവോ മസ്താനി എന്നീ  ചിത്രങ്ങള്‍ക്ക് ശേഷം രണ്‍വീറും ദീപികയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പദ്മിനിയായി ദീപിക പദുക്കോണ്‍ എത്തുന്നു. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും റാവല്‍ രത്തന്‍ സിങ്ങായി ഷാഹിദ് കപൂറുമാണ് വേഷമിടുന്നത്.

English summary
Ranveer Singh has experimented with androgynous fashion before. Deepika Padukone's reaction was 'Noooooooo!'. Ranveer and Deepika co-star in upcoming film Padmavati.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam