»   » ranveer singh: ഐപിഎല്ലിൽ രൺവീർ സിങ്, 15 മിനിറ്റിന് വാങ്ങുന്നത് അഞ്ച് കോടി, കാരണം ഇതോ!!

ranveer singh: ഐപിഎല്ലിൽ രൺവീർ സിങ്, 15 മിനിറ്റിന് വാങ്ങുന്നത് അഞ്ച് കോടി, കാരണം ഇതോ!!

Written By:
Subscribe to Filmibeat Malayalam

വളരെ കുറച്ചു സമയം കൊണ്ട് പ്രേക്ഷരുടെ ഹൃദയത്തിൽ സ്ഥാനം പതിപ്പിച്ച ബോളിവുഡ് താരമാണ് രൺവീർ സിങ്. ചോക്ലേറ്റ് നായകൻ മാത്രമല്ല ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമായിരിക്കുമെന്ന് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു. രൺവീറിന്റെ കരിയറിലെ മാറ്റം കൊണ്ട് വന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയയുടെ പദ്മാവദാണ്. ഇതിലെ അലാവുദ്ദീൻ ഖിൽജി എന്ന കഥാപാത്രം രൺവീറിന്റെ താരമൂല്യം ഉയർത്തിയിരുന്നു. ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ച വിഷയം താരവും ഐപിഎല്ലുമാണ്. ആദ്യം കേൾക്കുമ്പോൾ രൺവീറിന് ഐപിഎല്ലുമായി എന്തു ബന്ധമെന്നും ചോദിക്കും. എന്നാൽ ഇത്തവണത്തെ ഐപിഎൽ ഉദ്ഘാടന ചടങ്ങിലെ മുഖ്യാകർഷണം താരമാണ്.

ഒരിടത്തൊരു പുഴയുണ്ടേ ഒഴുകാതെ വയലേല'... ആളൊരുക്കത്തിലെ ഗാനം പുറത്ത്, പാട്ട് കാണാം

ഐപിഎല്ലിലെ 11ാം സീസൺ എപ്രിലിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ പെർഫോം ചെയ്യാനായി രൺവീറിനെ സംഘാടകർ സമീപിച്ചിട്ടുണ്ട്. 15 മിനിട്ട് ദൈർഘ്യമുള്ള പരിപാടിയ്ക്ക് മോഹനവില നൽകിയാണ് സംഘാടകർ താരത്തിനെ സ്വന്തമാക്കിയത്.

ടൊവിനോയുടെ തീവണ്ടിയിലെ സൂപ്പർ ഗാനം പുറത്ത്! താ തിന്നം താനാ തിന്നം.... വീഡിയോ കാണാം

അഞ്ചു കോടി

ഏപ്രിലിൽ ആരംഭിക്കുന്ന 11 സീസണിൻരെ ഉദ്ഘാടന ചടങ്ങിൽ പരുപാടി അവതരിപ്പിക്കാനാണ് രൺവീറിനെ ക്ഷണിച്ചിരിക്കുന്നത്. 15 മിനിട്ട് ദൈർഘ്യമുള്ള താരത്തിന്റെ പെർഫോമൻസിന് 5 കോടി രൂപയാണ് സംഘാടകർ നൽക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഞ്ജയ് ലില ബൻസാലിയയുടെ പദ്മാവദ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ബോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി രൺവീർ മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും വൻ പ്രതിഫലം നൽകിയാണ് രൺവീറിനെ ഐപിഎൽ ഉദ്ഘാടന വേദിയിലെത്തിക്കുന്നത്.

താരത്തിനെ കൊണ്ടു വരാൻ കാരണം

ഇത്രയധികം പ്രതിഫലം നൽകി രൺവീറിനെ ഐപിഎല്ലിൽ കൊണ്ടു വരാൻ ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ കരിയർ ഗ്രാഫിലെ ഞെട്ടിക്കുന്ന പ്രകടനമാണ് കാരണം. ദിനംപ്രതി ആരാധകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ് താരത്തിന്. ഇന്ത്യയിൽ മാത്രമല്ല. രാജ്യത്തിനപ്പുറത്തും താരത്തിന് ആരാധകരുണ്ട്. അതുകൊണ്ടാണ് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടാൻ രൺവീറിനെ സംഘാടകർ സ്വന്തമാക്കിയത്. താരം ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്..

പ്രാക്ടീസ്

ഇത്രയധികം പണം ചെലവഴിച്ചെങ്കിലെന്താ ആളുകളെ ഹരം കൊളളിക്കും വിധത്തിലുള്ള പ്രകടനമാണ് താരത്തിന്റേത്. അദ്ദേഹത്തിന്റെ മുൻകാല പ്രകടനങ്ങളെല്ലാം തന്നെ അത്തരത്തിലുള്ളതായിരുന്നു. ഐപിഎല്ല് വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വേണ്ടി അദ്ദേഹം തീവ്രമായ പരിശീലനത്തിലാണ്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും അദ്ദേഹം പ്രാക്ടീസിനും മറ്റും സമയം കണ്ടെത്താറുണ്ട്. രൺവീർ സിങ്- ആലിയ ഭട്ട് ചി‌ത്രമായ ഗള്ളി ബേയ്, സിംബ എന്നീ ചിത്രങ്ങളുടെ ചിത്രീകരണ തിരക്കിലാണ് താരം. എങ്കിലും പ്രാക്ടീസിനു സമയം കണ്ടെത്തുന്നുണ്ടെന്ന് സംഘാടകരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

രൺവീർ സിങ്

2010 ൽ അനുഷ്ക ശർമ്മയ്ക്കൊപ്പമായിരുന്നു രൺവീറിന്റെ അരങ്ങേറ്റം. ബാന്ദ ബാജ ബാറാട്ട് എന്ന ചിത്രത്തിലെ ബീറ്റേ ശർമ്മ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പിന്നീട് 2011 ൽ വീണ്ടും മനീഷ് ശർമ്മയുടെ ലേഡീസ് വിഎസ് റിക്കി ഭായ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അതിനു ശേഷം രൺവീർ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറുകയായിരുന്നു. ഇതോടു കൂടി വളരെ വേഗം തന്നെ രൺവീറിന്റെ താരമൂല്യം ഉയർന്നു.

രാമലീല


രൺവീറിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു രാംലീല. ചിത്രത്തിൽ ദീപിക പദുകോണാണ് താരത്തിന്റെ നായികയായി എത്തിയത്. ദീപിക-രൺവീർ ജോഡികളെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിനു ശേഷം രൺവീറിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരുന്നു. ഇതിനു ശേഷം താരജോഡികളെ കുറിച്ചുള്ള ഗോസിപ്പുകൾ ബോളിവുഡിൽ തലപൊക്കാൻ തുടങ്ങിയത്.

ഭാഗ്യ ജോഡി

ബോളിവുഡിലെ ഭാഗ്യ ജോഡിയാണ് രൺവീൺ, ദീപിക പദുകോൺ. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. അതുകൊണ്ട് ഓൺ സ്ക്രീൻ ജോഡികൾ ഓഫ് സ്ക്രീനിലും ഒരുമിച്ചാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇവരുടെ വിവാഹം സംബന്ധമായ വാർത്തകൾ ബോളിവുഡിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ചുള്ള കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

English summary
Ranveer Singh to be paid Rs 5 crore for a 15-minute performance in IPL 2018?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X