»   » നടന്മാരുടെ അര്‍പ്പണ ബോധം തുറന്നുകാട്ടി രണ്‍വീര്‍ സിംഗ്! പരിക്കേറ്റിട്ടും ആരോടും പറയാതെ താരം!!

നടന്മാരുടെ അര്‍പ്പണ ബോധം തുറന്നുകാട്ടി രണ്‍വീര്‍ സിംഗ്! പരിക്കേറ്റിട്ടും ആരോടും പറയാതെ താരം!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയ നടനായ രണ്‍വീര്‍ സിങ്ങിന് സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. തലക്കാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ കാര്യമായ പരിക്കുകളില്ലാതെ താരം ഹോസ്പിറ്റലില്‍ നിന്നും വിട്ടു.

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന സിനിമയുടെ ലോക്കെഷനില്‍ നിന്നുമാണ് രണ്‍വീറിന് പരിക്കേറ്റത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്.

ബീഫിന് ഇത്രയും ടേസ്റ്റ് ഉണ്ടായിരുന്നെന്ന് പറഞ്ഞ് തന്ന നടന്മാര്‍! ഇത് കണ്ടാല്‍ ആരും കഴിച്ചു പോവും!!

സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്‍വീര്‍

ചിത്രീകരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്‍വീര്‍ തനിക്ക് പരിക്കേറ്റ വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് തലയില്‍ നിന്നും രക്തം ഒഴുകുന്നതിന് ശേഷമാണ് എല്ലാവരും ശ്രദ്ധിച്ചത്.

പത്മാവതിയുടെ ഷൂട്ടിങ്ങ്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മാവതി. ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത് രണ്‍വീര്‍ സിംഗായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവാന്‍ പോകുന്നതിനിടെയായിരുന്നു ലോക്കെഷനില്‍ നിന്നും താരത്തിന് പരിക്കേറ്റത്.

ലോക്കെഷനില്‍ നിന്നും ശുശ്രൂഷകള്‍ നല്‍കി

സിനിമയുടെ സെറ്റില്‍ നിന്നും പ്രഥാമിക ശുശ്രൂഷ നല്‍കിയതിന് ശേഷം താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്‍വീറിന് മുമ്പും പരിക്കേറ്റിരുന്നു

രണ്‍ബീറിന് മുമ്പും ലോക്കെഷനില്‍ നിന്നും പരിക്കേറ്റിരുന്നു. അന്ന് ഷൂട്ടിങ്ങിന് വേണ്ടി കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനിടെ താരം നിലത്ത് വീഴുകയായിരുന്നു. അന്നും നിസാര പരുക്കുകള്‍ മാത്രമെ സംഭവിച്ചിരുന്നുള്ളു.

പത്മാവതി

രജപുത്ര സാമ്രാജ്യത്തിലെ റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. രണ്‍വീറിനൊപ്പം ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമ ഈ വര്‍ഷം നവമ്പറില്‍ റിലീസിനെത്തുന്നത്.

English summary
Ranveer Singh Gets Injured On Padmavati Set But What He Did Next Will Win Your Heart!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam