For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയ്ക്ക് വേണ്ടി രൺവീർ കാത്തിരുന്നത് മൂന്ന് വർഷം!! സിനിമയെ വെല്ലും, ദീപ് വീർ പ്രണയകഥ ഇങ്ങനെ...

  |

  സഞ്ജയ് ലീല ബൻസാലിയയുടെ 2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുകോണും രൺവീറും ഒരിമിച്ച് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രം ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സിനിമ ഹിറ്റായതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായി അവർ മാറുകയായിരുന്നു. പിന്നീട് ബജിറായോ മസ്തി എന്ന ചിത്രത്തിലും ഇവർ ഒരു മിച്ചിരുന്നു. ഇതോടു കൂടി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയായി ഇവർ മാറുകയായിരുന്നു. ആരാധകരുടെ ഇടയിൽ മാത്രമല്ല ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും ഇവർ സ്ഥാനം പിടിക്കാൻ തുടങ്ങി. പിന്നീട് താരങ്ങളുടെ ചെറിയ കാര്യങ്ങൾ പോലും ചൂട്പിടിക്കുന്ന ചർച്ചയായി മാറുകയായിരുന്നു.

  രജനിയുടെ 2.0 ൽ ദിലീപിന്റെ ഡിങ്കനും!! ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ അടുത്ത ഒരു ബന്ധമുണ്ട്, കാണൂ

  ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ ദീപികയ്ക്ക് കഴിഞ്ഞു. ബോളിവുഡിലെ ഭൂരിഭാഗം സൂപ്പർ താരങ്ങളോടൊപ്പം ദീപിക അഭിനയിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി ദീപ് വീർ തന്നെയാണ്. ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാർഥ്യമായിരിക്കുകയാണ്. താരങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രൺവീർ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് രൺവീർ മനസ് തുറന്നത്.

   ഇഷ്ടം തോന്നിയത് തനിയ്ക്ക്

  ഇഷ്ടം തോന്നിയത് തനിയ്ക്ക്

  സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോൾ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും രൺവീർ. തന്റെ ജീവിതത്തിലേയ്ക്കുളള പെൺകുട്ടി ദീപികയായിരിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ദീപികയുടെ മറുപടിക്കായി മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും രൺവീർ ഫിലിം ഫെയറിനോട് പറഞ്ഞു.

  മില്ലേനിയം ഹസ്ബെന്റ്

  മില്ലേനിയം ഹസ്ബെന്റ്

  മില്ലേനിയം ഹസ്ബെന്റ് എന്നാണ് രൺവീർ സ്വയം വിശേഷിപ്പിച്ചത്. ദീപികയുടെ ഭർത്താവാകാൻ വളരെ കാലം മുൻപ് തന്നെ താൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ദീപികയുമായുളള റിലേഷൻ മനസിന്റെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. അവൾ അത്രയധികം നല്ല സ്ത്രീയാണെന്നും മികച്ച ഭാര്യയാകാനും എന്റെ മക്കളുടെ അമ്മയാകാനും ദീപികയ്ക്ക് കഴിയുമെന്നും രൺവീർ പറഞ്ഞു

   ദീപികയുടെ വാക്ക്

  ദീപികയുടെ വാക്ക്

  കഴിഞ്ഞ മൂന്ന് വർഷമായി വിവാഹത്തിനെ കുറിച്ചുളള ആലോചന സീരിയസായി നടക്കുന്നുണ്ടായിരുന്നുവെന്നും രൺവീർ പറഞ്ഞു. എന്നാൽ ദീപിക വിവാഹത്തിന് തയ്യാറായിരുന്നില്ല. ദീപികയുടെ വാക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും താരം പറഞ്ഞു. കൂടാതെ ദീപികയുടെ ആഗ്രഹ സാഫല്യത്തിനു വേണ്ടിയാണ് ഇറ്റലിയിലെ ലേക്ക് കൊമോയിൽ വെച്ച് വിവാഹം നടത്തിയത്. ദീപികയ്ക്ക് വിവാഹത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് സഫലികരിക്കാനാണ് ഞാനും ആഗ്രഹിച്ചതെന്നുംതാരം കൂട്ടിച്ചേർത്തു

   ലോകത്തിലെ സുന്ദരിയായ പെൺകുട്ടി

  ലോകത്തിലെ സുന്ദരിയായ പെൺകുട്ടി

  ലോകത്തുലെ സുന്ദരിയായ പെൺകുട്ടിയെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് രൺവീർ മുംബൈയിൽ സംഘടിപ്പിച്ച സൽക്കാരത്തിൽ പറഞ്ഞിരുന്നു. സഹോദരി റിതിക ന്യൂലി മ്യാരിട് കപ്പിൾസിന് സംഘടിപ്പിച്ച വിരുന്നിലായിരുന്നു രൺവീർ ഇക്കാര്യം പരസ്യമായി പറഞ്ഞത്. ദീപികയെ ‍ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതിനിടെയാണ് രൺവീർ ഇക്കാര്യം പറഞ്ഞത്. എല്ലാവരും നിറഞ്ഞ കയ്യടിയോടെയായിരുന്നു താരത്തെ അന്ന് സ്വീകരിച്ചത്.

   ഇനി ഡിസംബർ 1 ന്

  ഇനി ഡിസംബർ 1 ന്

  നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക്ക് കൊമോയിൽ വെച്ചായിരുന്നു താര വിവാഹം നടന്നത്. സിന്ധി, കൊങ്ങിണി ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ദീപ്വീർ വിവാഹത്തിൽ പങ്കെടുത്തത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഡിസംബർ 1 ന് വലിയ സൽക്കാരം സംഘടിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ എല്ലാ താരങ്ങളും ഈ വിരുന്നിൽ ഉണ്ടാകും.

  English summary
  I always knew she was the one, had been thinking about marriage since 3 years says ranveer singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X