twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍വീര്‍ 30കോടിരൂപയുടെ ഓഫവര്‍ നിരസിച്ചു !

    By Lakshmi
    |

    വളരെപ്പെട്ടെന്ന് ബോളിവുഡിന്റെ ഇഷ്ടതാരമായി മാറിയ യുവതാരമാണ് രണ്‍വീര്‍ സിങ്. തുടര്‍ച്ചയായ രണ്ട് ഹിറ്റുകളിലൂടെയാണ് രണ്‍വീര്‍ മുന്‍നിരയിലെത്തിയത്. ലുടേര, രാംലീല തുടങ്ങി അവസാനമായി റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു രണ്‍വീര്‍ കാഴ്ചവച്ചത്.

    ഇപ്പോള്‍ രണ്‍വീറിനെക്കുറിച്ച് ബോളിവുഡില്‍ പുതിയൊരു വാര്‍ത്ത പന്നിരിക്കുകയാണ്. രണ്‍വീര്‍ 30കോടി രൂപയുടെ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വന്‍കിട ചലച്ചിത്രനിര്‍മ്മാണ കമ്പനിയായ എറോസ് ഇന്റര്‍നാഷണല്‍ മുന്നോട്ടുവച്ച ഓഫറാണേ്രത രണ്‍വീര്‍ നിരസിച്ചിരിക്കുന്നത്. എറോസിന്റെ രണ്ടു ചിത്രങ്ങളിലേയ്ക്കാണ് രണ്‍വീറിനെ ക്ഷണിച്ചത്. എന്നാല്‍ ഈ വന്‍പാക്കേജ് രണ്‍വീര്‍ കണ്ണുമടച്ച് നിരസിച്ചുവെന്നാണ് കേള്‍ക്കുന്നത്.

    ranveer-singh

    ഒരു ചിത്രത്തെക്കുറിച്ച് ഒന്നുമറിയാതെ അതില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും അതിനായി കരാറിലൊപ്പിടാന്‍ താന്‍ തയ്യാറല്ലെന്നുമാണ് രണ്‍വീറിന്റെ പക്ഷം. താനഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സഹതാരങ്ങള്‍, സംവിധായകന്‍ തുടങ്ഹി എല്ലാകാര്യങ്ങളിലും വളരെ വ്യ്ക്തത വേണമെന്ന് ശഠിയ്ക്കുന്ന താരമാണ് രണ്‍വീര്‍. ഇത്തരം കാര്യങ്ങളിലെല്ലാം രണ്‍വീര്‍ തനിച്ചാണ് തീരുമാനമെടുക്കാറുള്ളത്. അതിനാല്‍ത്തന്നെ കഥയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമൊന്നും ഒന്നുമറിയാതെ പണംമാത്രം നോക്കി ഓഫര്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് താരം.

    എന്തായാലും ഇത്രയും വലിയ തുകയുടെ ഓഫര്‍ രണ്‍വീര്‍ നിരസിച്ച കാര്യം ബോളിവുഡില്‍ വന്‍ വാര്‍ത്തയായിട്ടുണ്ട്.

    അടുത്തിടെ ഡങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്ന താരം ഇപ്പോള്‍ വീണ്ടും തിരക്കുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. പുതിയ ചിത്രങ്ങളുടെ തിരക്കഥകള്‍വായിയ്ക്കുന്നതിനൊപ്പം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രണ്‍വീര്‍ ജോയിന്‍ചെയ്തിട്ടുണ്ട്.

    English summary
    The buzz is that a really tempting offer came his way recently when Eros International approached Ranveer Singh with a two-film, Rs 30-crore deal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X