For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം സഹോദരന്‍ കാമുകനാണെന്ന് പറഞ്ഞവരുണ്ട്; തന്റെ കഥകള്‍ കേട്ട് കരഞ്ഞുറങ്ങിയ നാളുകളെ കുറിച്ച് നടി രവീണ ടണ്ടൻ

  |

  ബോളിവുഡ് സുന്ദരി രവീണ ടണ്ടനെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഭര്‍ത്താവിനും നാല് മക്കളുടെയും കൂടെ സന്തുഷ്ടയായി കഴിയുകയാണ് നടിയിപ്പോള്‍. എന്നാല്‍ ഒരു കാലത്ത് ഗോസിപ്പുകള്‍ കാരണം ഉറങ്ങാന്‍ പോലും കഴിയാത്ത സഹാചര്യം തനിക്കുണ്ടായിരുന്നു എന്ന് പറയുകയാണ് നടി. സ്വന്തം സഹോദരന്റെ പേരിലും വാര്‍ത്തകള്‍ പടച്ച് വിട്ടതോടെ സഹിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  എന്റെ സഹതാരങ്ങളായി വരാറുള്ളവരെല്ലാം ചങ്ങാതിമാരെ പോലെയാണ് താന്‍ കണ്ടിട്ടുള്ളതെന്നാണ് ഒരു അഭിമുഖത്തില്‍ രവീണ പറയുന്നത്. അന്ന് അഭിനേതാക്കാള്‍ മാധ്യമപ്രവര്‍ത്തകരുടെ കാരുണ്യത്തിലായിരുന്നു. അക്കാലത്ത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്ക്. ഭയപ്പെടുത്തുന്ന രാത്രകളില്‍ ഉറങ്ങാന്‍ വേണ്ടി ഞാന്‍ കരയുക വരെ ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ വിശ്വാസ്യതയും എന്റെ പ്രശസ്തിയും എന്റെ മാതാപിതാക്കളെ വെട്ടിനുറുക്കിയ പോലെയാക്കി. ഇതെല്ലാം എന്തിനെ കുറിച്ചാണ് എന്നതാണ് ശ്രദ്ധേയം.

  എന്നെയും എന്റെ സഹോദരനെയും സംബന്ധിച്ച് വരെയുള്ള കഥകള്‍ അവര്‍ എഴുതിയിരുന്നു. രവീണയെ കൊണ്ട് വിടാനും കൂട്ടികൊണ്ട് പോകാനും കാണാന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ വരുന്നുണ്ട്. അയാള്‍ അവളുടെ കാമുകനാണ് എന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഞങ്ങള്‍ അതിലൊക്കെയാണ് ജീവിച്ചത്. ആരാണ് ഇതിലൊരു വ്യക്തത വരുത്തുക, എത്രത്തോളം ഇതിനെ കുറിച്ച് പറയാന്‍ സാധിക്കും. അന്നൊക്കെ പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും കാരുണ്യത്തിലായിരുന്നു ഞങ്ങള്‍. നമ്മള്‍ ഹലോ എന്നാണ് പറയുന്നതെങ്കില്‍ അവര്‍ അതെ ഒരു നുള്ള് ഉപ്പ് കൂടി എടുത്തോ എന്നായിരിക്കും പറയുക. എന്നും രവീണ കൂട്ടിചേര്‍ത്തു.

  നടി ചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; പ്രണയിക്കുമ്പോള്‍ 5 ലവ് ലെറ്റര്‍ എങ്കിലും തന്നിട്ടുണ്ടാവുമെന്ന

  മുന്‍പ് പലപ്പോഴും ശക്തമായ നിലപാടുകളും വെളിപ്പെടുത്തലും നടത്തി രവീണ ടണ്ടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി താന്‍ ഒരിക്കലും ആര്‍ക്ക് മുന്നിലും കിടന്ന് കൊടുത്തിട്ടില്ല എന്നാണ് നടി പറഞ്ഞത്. സിനിമയിലെ താരങ്ങളുമായി പ്രണയ ബന്ധങ്ങള്‍ ഉണ്ടാക്കിയുമില്ല. അവര്‍ ആഗ്രഹിക്കുന്നതിന് ഒന്നും വഴങ്ങി കൊടുക്കാതെ ഇരുന്നതിനാല്‍ പിന്നെ വലിയ അഹങ്കാരികളായി പലരും മുദ്ര കുത്തി കളയും. സിനിമയിലേക്ക് ഒരു ഗോഡ് ഫാദറില്ലാതെയാണ് താന്‍ വന്നത്. അന്ന് തന്നെ പ്രൊമോട്ട് ചെയ്യാനൊന്നും ആരും ഉണ്ടായിരുന്നില്ല.

  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ബന്ധം, ആറ് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്, രണ്‍വീര്‍-ദീപിക ലവ് സ്റ്റോറി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എല്ലാവരും പുരുഷന്മാരുടെ കൂടെ നില്‍ക്കാനാണ് ആഗ്രഹിച്ചത്. വനിത മാധ്യമ പ്രവര്‍ത്തകര്‍ പോലും സ്ത്രീകള്‍ക്ക് വേണ്ടി രംഗത്ത് വന്നിരുന്നില്ല. മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ നുണക്കഥകള്‍ പോലും എഴുതാറുണ്ടായിരുന്നു. അങ്ങനെ കരിയര്‍ നശിപ്പിച്ചവരുണ്ട്. ഇതെല്ലാം ചിലര്‍ അതിജീവിച്ച് മുന്നേറും. പക്ഷേ മറ്റ് പലര്‍ക്കും അതിന് സാധിക്കുകയില്ല. ഇതിനെയെല്ലാം മറികടന്ന് കരിയര്‍ തിരിച്ചു പിടിക്കാന്‍ തനിക്ക് സാധിച്ചതിന്റെ സന്തോഷവും രവീണ പങ്കുവെച്ചിരുന്നു.

  ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് മുന്‍പ്; ഇന്നും പവര്‍സ്റ്റാര്‍ അദ്ദേഹം തന്നെയാണെന്ന് ആരാധകരും

  English summary
  Raveena Tandon Reveals Linked-up Rumours With Her Own Brother, Which Cause Sleepless Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X