»   » റൊമാന്റിക് ആക്ഷന്‍ ത്രില്ലറുമായി ആദിത്യ ചോപ്ര എത്തുന്നു

റൊമാന്റിക് ആക്ഷന്‍ ത്രില്ലറുമായി ആദിത്യ ചോപ്ര എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഏഴ് വര്‍ഷത്തിനുശേഷം വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ സംവിധായകന്‍ ആദിത്യ ചോപ്ര കിടിലന്‍ ചിത്രവുമായി എത്തുന്നു. റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ബേഫിക്രേ' എന്ന ചിത്രവുമായാണ് ആദിത്യയുടെ വരവ്. പിതാവും സംവിധായകനുമായിരുന്ന യാഷ് ചോപ്രയുടെ 83ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ആദിത്യ പുതിയ സിനിമയെക്കുറിച്ച് പുറത്തുവിട്ടത്.

ഷാരൂഖ് ഖാന്‍ തകര്‍ത്തഭിനയിച്ച റബ് നെ ബനാദി ജോഡി എന്ന ചിത്രമാണ് ആദിത്യയുടെ സംവിധാന രംഗത്തുനിന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. 2008ല്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ബേഫിക്രേ നിര്‍മ്മിക്കാന്‍ പോകുന്നത്.

aditya-chopra

സിനിമയിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദിത്യ പുറത്തുവിട്ടിട്ടില്ല. ഷാറൂഖ് ഖാന്‍, റണ്‍വീണ്‍ സിംഗ്, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, റണ്‍ബീര്‍ കപൂര്‍ എന്നിവരില്‍ ആരെങ്കിലും ആകാം നായക വേഷം ചെയ്യുക എന്നാണ് സൂചന.

ആദിത്യ ഇതുവരെ ചെയ്ത എല്ലാ സിനിമകളും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചവയാണ്. ആകെ മൂന്ന് സിനിമകളെ ആദിത്യ സംവിധാനം ചെയ്തിട്ടുള്ളൂ. ദില്‍ വാലേ ദുല്‍ ഹനിയ ലേ ജായേംഗേ, മോഹബത്തേ, റബ്‌നേ ബനാ ദി ജോഡി എന്നീ ചിത്രങ്ങളാണ് ആദിത്യ ചോപ്ര ബോളിവുഡിന് നല്‍കിയത്. മൂന്ന് ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

English summary
Aditya Chopra is returning to film direction after seven years with Befikre and he chose September 27, his father and veteran filmmaker Yash Chopra's 83rd birth anniversary to make a formal announcement about the project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam