»   » മലയാളത്തില്‍ അഭിനയിക്കുന്നത് ഒരു ബഹുമതി ലഭിക്കുന്നതിന് തുല്യമാണെന്ന് കിങ് ഖാന്‍

മലയാളത്തില്‍ അഭിനയിക്കുന്നത് ഒരു ബഹുമതി ലഭിക്കുന്നതിന് തുല്യമാണെന്ന് കിങ് ഖാന്‍

By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്റെ മലയാള സിനിമാ പ്രവേശനത്തിനായി ആരാധകര്‍ ഉറ്റുനോക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അവസരം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് നേരത്തേ തന്നെ ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

പുതിയ ചിത്രമായ റായീസിന്റെ പ്രചാരണ വേളയിലാണ് കിങ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായവും താരം വ്യക്തമാക്കി. ദേശീയ ഗാന വിവാദവും ദംഗല്‍ അഭിനേത്രിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുമൊക്കെ ഷാരൂഖ് നിലപാട് വ്യക്തമാക്കി.

ദേശീയ ഗാനത്തെ ആദരിക്കണം

തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവിനെ ഏറെ ആദരവോടെയാണ് കിങ് ഖാന്‍ കാണുന്നത്. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും ബോളിവുഡിന്റെ സൂപ്പര്‍താരം വ്യക്തമാക്കി.

അവസരം ലഭിക്കുന്നത് ബഹുമതിക്ക് തുല്യം

മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് ബഹുമതിയായാണ് കാണുന്നത്. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും.

ദംഗല്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും സംഭവിക്കണം

ആമിര്‍ഖാന്‍ ചിത്രമായ ദംഗല്‍ പോലെയുള്ള ചിത്രങ്ങള്‍ ഇനിയും സംഭവിക്കണം. ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.

മലയാള സിനിമാ പ്രവേശം എന്നു സംഭവിക്കും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമാ പ്രവേശം എന്നു സംഭവിക്കുമെന്ന കാര്യത്തെക്കുറിച്ച് താരത്തിനും കൃത്യമായ ഉത്തരമില്ല.

English summary
King Khan is ready to act in malayalam film if he get any opportunity.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam