»   » ബജ്രംഗി ഭായിജാന്റെ കഥയ്ക്ക് സമാനാമായ മറ്റൊരു കഥ കേള്‍ക്കണോ, പക്ഷേ ഇത് യാഥാര്‍ത്ഥ്യമാണ്

ബജ്രംഗി ഭായിജാന്റെ കഥയ്ക്ക് സമാനാമായ മറ്റൊരു കഥ കേള്‍ക്കണോ, പക്ഷേ ഇത് യാഥാര്‍ത്ഥ്യമാണ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

പാക്കിസ്ഥാനില്‍ നിന്നും വഴി തെറ്റി ഇന്ത്യയിലെത്തുന്ന മുന്നി എന്ന കൊച്ചുപെണ്‍ക്കുട്ടിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണല്ലോ സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തത്. പറയാന്‍ ഉദ്ദേശിക്കുന്നത് ബജ്രംഗി ഭായിജാന് സമാനമായ മറ്റൊരു കഥയാണ്. എന്നാല്‍ കഥ നടക്കുന്നത് യഥാര്‍ത്ഥ ജീവിതത്തിലാണെന്ന് മാത്രം.

ബജ്രംഗി ഭായിജാനിലെ മുന്നി എന്ന പെണ്‍ക്കുട്ടി വഴി തെറ്റി ഇന്ത്യയിലെത്തുന്നത് പോലെ തന്നെ, ഗീത എന്ന് പേരുള്ള ഒന്‍പത് വയസ്‌കാരി പെണ്‍ക്കുട്ടി ഇന്ത്യയില്‍ നിന്ന് വഴി തെറ്റി പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടത്രേ. ബജ്രംഗി ഭായിജാനിലെ മുന്നിയെ പോലെ കേള്‍വി ശക്തിയും സംസാരശേഷിയുമില്ലാത്ത ആളാണ് ഗീത എന്ന പെണ്‍ക്കുട്ടിയും.

bajrangibhaijaan

14 വര്‍ഷം മുമ്പാണ് ഗീതയെ രക്ഷിതാക്കള്‍ക്ക് നഷ്ടപ്പെട്ടത്. ഗീതയുടെ വീട്ടുക്കാരെ അന്വേഷിച്ച് സാമൂഹിക പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണി അടുത്തക്കാലത്ത് ട്വിറ്ററില്‍ ട്വീറ്റു ചെയ്തതോടെയാണ് സംഭവം പുറത്തായത്. അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ച് കടന്നാവാം ഗീത പാത്തിസ്ഥാനില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ പാക്കിസ്ഥാനില്‍ എത്തിയ ഗീതയെ സഹായിക്കാന്‍ ബജ്രംഗി ഭായിജാന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ തീരുമാനമെടുത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിലെ പല രംഗങ്ങളും ഗീതയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നതായി കബീര്‍ ഖാന്‍ പറയുന്നു. എന്നാല്‍ ഗീതയുടെ ബന്ധുക്കളെയും ജനിച്ച നാടും കണ്ടത്തേണ്ടതുണ്ടന്നും കബീര്‍ ഖാന്‍ പറഞ്ഞു.

ലാഹോറിലെ സന്നദ്ധ സംഘടനയായ എഥി ഫൗണ്ടേഷന്റെ ലാഹോറിലെ സ്ഥാപനത്തിലാണിപ്പോള്‍ ഗീതയുള്ളത്. വര്‍ഷങ്ങളായി ഗീതയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
An Indian woman stuck in Pakistan since she accidentally crossed over as a child has drawn attention as a real life example of 'Bajrangi Bhaijaan,' the film starring Salman Khan that has made waves in both countries.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam