»   » സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം നിരോധിക്കണം, സര്‍ക്കാര്‍ പറയട്ടെ എന്ന് സണ്ണി

സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം നിരോധിക്കണം, സര്‍ക്കാര്‍ പറയട്ടെ എന്ന് സണ്ണി

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണിനെ തന്നെ ബഹിഷ്‌കരിക്കാന്‍ പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ലിയോണ്‍ ചെറുപ്പക്കാരെ വഴിതെറ്റിയ്ക്കുന്നു എന്ന ആരോപണമൊക്കെ അതില്‍ ചിലതാണ്.

5 കോടി പ്രതിഫലം വാങ്ങി സണ്ണി ലിയോണ്‍ മോഹന്‍ലാലിന്റെ വില്ലനില്‍; സംവിധായകന് പറയാനുള്ളത്

ഇപ്പോഴിതാ സണ്ണി അഭിനയിച്ച ഒരു പരസ്യ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ചിലര്‍. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കട്ടെ എന്നാണ് സണ്ണിയുടെ പക്ഷം.

എന്ത് പരസ്യം

കെടിസിഎല്‍ (കടമ്പ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലിമിറ്റഡിന് വേണ്ടി സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യത്തിനെതിരെയാണ് ഗോവയിലെ സ്ത്രീ സംഘടന രംഗത്തെത്തിയിരിയ്ക്കുന്നത്.

പരസ്യത്തിനെതിരെ പരാതി

രാണരാഗിണി എന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ആവശ്യം. ഗോവ സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ വുമിന്‍ (ജിഎസ്സിഡബ്ല്യുസി) അധികൃതര്‍ക്കാണ് രാണരാഗിണി പരാതി നല്‍കിയത്.

പരാതിക്കാരി പറയുന്നത്

കടമ്പ ബസ്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പതിപ്പിച്ചിരിയ്ക്കുന്ന കോണ്ടം പരസ്യം പിന്‍വലിക്കണമെന്നാണ് രാണരാഗിണിയുടെ ആവശ്യം. സ്ത്രീകളെ ശല്യം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ പിന്‍വലിക്കുകയും സ്ത്രീകളുടെ കുലീനത സംരക്ഷിക്കണമെന്നും പരാതിക്കാരി പറയുന്നു.

പൊതു സ്ഥലങ്ങളില്‍ നിന്ന് പിന്‍വലിക്കണം

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെടിസിഎല്ലിനും ജില്ലാ കലക്ടര്‍ക്കും ജിഎസ്ഡബ്യുസി ചെയര്‍മാന്‍ വിദ്യ തന്‍വാഡെ നോട്ടീസ് അയച്ചു. പൊതു സ്ഥലങ്ങളില്‍ നിന്ന് ഈ പരസ്യം പിന്‍വലിക്കണമെന്നാണ് ആവശ്യം.

സണ്ണിയുടെ പ്രതികരണം

പ്രസ്തുത വിഷയത്തില്‍ വേണ്ട നടപടി ഗോവ സര്‍ക്കാര്‍ സ്വീകരിക്കട്ടെ എന്നാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. സണ്ണി ലിയോണിനെതിരെ നോട്ടീസ് ലഭിച്ചിട്ടില്ല.

English summary
Remove advertisements featuring Sunny Leone, says Goa Women’s Commission
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam