»   » സിനിമയില്‍ പേരെടുക്കണമെങ്കില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഡേറ്റിംഗ് ചെയ്യണമെന്ന് യുവ നായിക...

സിനിമയില്‍ പേരെടുക്കണമെങ്കില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഡേറ്റിംഗ് ചെയ്യണമെന്ന് യുവ നായിക...

Posted By:
Subscribe to Filmibeat Malayalam

സിനിമ ലോകത്ത് ഇപ്പോള്‍ നടിമാര്‍ക്ക് നേരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങളും ചൂഷണങ്ങളും ചര്‍ച്ചയാകുകയാണ്. മീ ടൂ ക്യാമ്പയിനിലൂടെ നിരവധി താരങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക അതീക്രമങ്ങള്‍ വെളിപ്പെടുത്തുകയുമുണ്ടായി. ഹോളിവുഡെന്നോ ബോളിവുഡെന്നോ ഇതിന് വ്യത്യാസമില്ല.

അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...

സെക്‌സ് സീനില്‍ അഭിനയിക്കാന്‍ നടിക്ക് ഹോട്ടല്‍ മുറിയില്‍ നിര്‍മാതാവിന്റെ സ്‌പെഷ്യല്‍ ക്ലാസ്..! സമ്മതിച്ചില്ലെങ്കിലോ..?

ഇപ്പോഴിതാ പുതുമുഖ നായികമാര്‍ നേരിടുന്ന പുതിയ പ്രലോഭനം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം റിച്ച ചദ്ദ. പ്രമുഖ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഒപ്പം ഡേറ്റിംഗ് ചെയ്താല്‍ മാത്രമേ ശ്രദ്ധിക്കപ്പെടു എന്നാണ് പറയുന്നത്. എല്ലാ പുതുമുഖ നടിമാര്‍ക്കും അത്തരത്തിലുള്ള ഉപദേശം ലഭിക്കാറുണ്ടെന്നും റിച്ച പറയുന്നു.

ഡേറ്റിംഗ് വേണം

ഒരു പുതുമുഖ നടി എത്തിയാല്‍ അവരോട് ആദ്യം പറയുന്നത് ഏതെങ്കിലും പ്രമുഖ നടനുമായോ ക്രിക്കറ്റ് താരവുമായോ ഡേറ്റിംഗ് നടത്താനാണ്. പ്രശസ്തയാകുവാനുള്ള എളുപ്പ വഴി എന്ന നിലയ്ക്കാണ് ഇത്തരം ഉപദേശങ്ങള്‍.

പിആര്‍ മാനേജര്‍മാര്‍

നടിമാരുടെ പിആര്‍ ചെയ്യുന്നവരാണ് ഇത്തരം ആശയങ്ങളുമായി എത്തുന്നത്. പെട്ടന്ന് മാധ്യമ ശ്രദ്ധ നേടാന്‍ സാധിക്കുമെന്നാണ് പിആര്‍മാര്‍ പറയുന്നത്. നടന്മാരുടേയും ക്രിക്കറ്റ് താരങ്ങളുടെ നമ്പറും ഇവര്‍ തന്നെ തരും.

തനിക്കും ലഭിച്ചു

താന്‍ സിനിമ ലോകത്തേക്ക് കടന്ന് വന്നപ്പോള്‍ പബ്ലിക് റിലേഷന്‍ ചെയ്യുന്ന ഒരാള്‍ തനിക്ക് ഒരു താരത്തിന്റെ നമ്പര്‍ തന്നിട്ട് അദ്ദേഹത്തിന് മെസേജ് അയക്കാനും അദ്ദേഹത്തിനൊപ്പം ഡേറ്റ് ചെയ്യാനും ആവശ്യപ്പെട്ടുവെന്ന് റിച്ച ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കരിയറിന് ഗുണം ചെയ്യും

തന്നോട് ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട നടന്‍ വിവാഹിതനാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഈ ക്രിക്കറ്റ് താരത്തിന് മെസേജ് അയക്കാത്തത് എന്ന ചോദിച്ചു. ഇത് കരിയറിന് ഗുണം ചെയ്യും, ജനങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുമെന്നുമായിരുന്നു പിആര്‍ മാനേജര്‍ പറഞ്ഞത്.

സുഹൃത്തുക്കള്‍ കുറവായതിന് കാരണം...

ഇത്തരത്തില്‍ ഒരു അനുഷ്ഠാനം പോലെ ഡേറ്റിംഗ് നടത്താന്‍ തനിക്ക് കഴിയില്ല. ഇത്തരത്തിലുള്ള ഉപദേശങ്ങളാണ് തനിക്ക് ലഭിച്ചിരുന്നത്. പുറത്ത് നിന്നും സിനിമ ലോകത്തേക്ക് എത്തുന്നുവര്‍ക്ക് ലഭിക്കുന്നത് ഇത്തരത്തിലുള്ള ഉപദേശങ്ങളാണ്. അതുകൊണ്ടാണ് തനിക്ക് സിനിമ ലോകത്ത് വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമുള്ളതെന്നും റിച്ച പറയുന്നു.

മാനേജര്‍ ഇല്ല

ഗാങ്‌സ് ഓഫ് വാസിപൂര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് പിആര്‍, മാനേജര്‍, സ്റ്റൈലിസ്റ്റ് അങ്ങനെ ആരും ഉണ്ടായിരുന്നില്ല. അന്ന് എല്ലാക്കാര്യങ്ങളും താന്‍ സ്വയം മാനേജ് ചെയ്യുകയായിരുന്നെന്ന് റിച്ച പറയുന്നു.

പരസ്പരം ബഹുമാനിക്കണം

നല്ല വേഷങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കാനും പരസ്പരം ബഹുമാനിക്കാനും നടിമാര്‍ക്ക് സാധിക്കണം. അങ്ങനെ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കു. പരസ്പരം തല്ലുകൂടിക്കൊണ്ടിരുന്നാല്‍ പഴയ താരങ്ങള്‍ വന്ന തങ്ങള്‍ക്ക് പുതുമുഖം വേണമെന്ന് പറയുമ്പോള്‍ നമ്മള്‍ പുറത്താകുമെന്നും റിച്ച ഓര്‍മിപ്പിക്കുന്നു.

വെള്ളിയാഴ്ച പുതിയ ചിത്രം

റിച്ച നായികയായി എത്തുന്ന ജിയ ഓര്‍ ജിയ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. ബ്ലു ഫോക്‌സ് മോഷന്‍ പിക്‌ച്ചേഴ്‌സ് വിതരണത്തിന് എത്തിക്കുന്ന ചിത്രവുമായി ബന്ധുപ്പെട്ടുള്ള പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് റിച്ച ചദ്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
'Jia Aur Jia' actor Richa Chadha shared her experience of being an outsider in Bollywood and said that she was asked to date other actors and cricketers to create an image. The actor also said that being an outsider in the industry you just have to make your own way and so it takes time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam