»   » ബഹുമാനം അറിയാത്ത യുവതാരങ്ങള്‍ താന്‍ മരിക്കുമ്പോഴും ഇങ്ങനെയായിരിക്കും പൊട്ടിത്തെറിച്ച് ഋഷി കപൂര്‍!!!

ബഹുമാനം അറിയാത്ത യുവതാരങ്ങള്‍ താന്‍ മരിക്കുമ്പോഴും ഇങ്ങനെയായിരിക്കും പൊട്ടിത്തെറിച്ച് ഋഷി കപൂര്‍!!!

Posted By:
Subscribe to Filmibeat Malayalam

പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും എന്നാല്‍ പച്ചിലയും ഒരു ദിവസം പഴുത്ത് കൊഴിഞ്ഞു വീഴുമെ്ന്ന ഒരിക്കലും ചിന്തിക്കാറില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ ബോളിവുഡിലും സംഭവിച്ചിരിക്കുന്നത്.

ബോളിവുഡിന്റെ ഏക്കാലത്തെയും പ്രിയ നടനായ വിനോദ് ഖന്നയുടെ മരണത്തില്‍ യുവതലമുറയിലെ താരങ്ങളൊന്നും പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് ഋക്ഷി കപൂറിന്റെ ട്വീറ്റ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട വിനോദ് ഖന്നയുടെ മരണം

രണ്ടു ദിവസം മുന്നെയാണ് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന വിനോദ് ഖന്ന മരണത്തിന് കീഴടങ്ങിയിരുന്നത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന താരം മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബോളിവുഡില്‍ നിന്നും ചുരുക്കം ചില താരങ്ങള്‍ മാത്രം

ബോളിവുഡില്‍ നിന്നും ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് വിനോദ് ഖന്നയുടെ മരണത്തില്‍ പങ്കെടുത്തിരുന്നത്. മുതിര്‍ന്ന താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ധീര്‍ കപൂര്‍, അര്‍ജുന്‍ രാംപാല്‍, ജാക്കി ഷ്‌റോഫ്, കബീര്‍ ബേഡി, ഗുല്‍സാര്‍, സുഭായ് ഖായ്, രമേഷ് സിപ്പി, രമേഷ് തോറാനി എന്നിവരാണ് ചടങ്ങിനെത്തിയത്.

എന്റെയും അവസ്ഥ ഇതു തന്നെയായിരിക്കും

ഞാന്‍ മരിച്ചു കഴിഞ്ഞാലും എന്റെ അവസ്ഥ ഇതു തന്നെയായിരിക്കുമെന്നാണ് ഋഷി കപൂര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറയോട് വെറുപ്പ് തോന്നുകയാണെന്നും വെറും സ്വാര്‍ത്ഥരായ മനുഷ്യരാണ് അവരെന്നുമാണ് ഋഷി കപൂര്‍ പറയുന്നത്.

ബഹുമാനം കാണിക്കാനറിയാത്ത തലമുറ

ബഹുമാനം കാണിക്കാന്‍ അറിയാത്തവരാണ് യുവ താരങ്ങള്‍ എന്നാണ് ഋഷി കപൂര്‍ പറയുന്നത്. ഞാനൊക്കെ മരിക്കുമ്പോഴും ഇതായിരിക്കും അവസ്ഥയെന്നും താരം ട്വിറ്ററിലുടെ പറയുന്നു.

മകന്‍ രണ്‍ബീറും ഭാര്യ നീതു കപൂറും ചടങ്ങിനെത്തിയില്ലെന്നും ഋഷി

വിദേശത്ത് ആയതിനാലാണ് ഋഷിയുടെ ഭാര്യയും നടിയുമായ നീതു കപൂറും, മകന്‍ രണ്‍ബീര്‍ കപൂറും വിനോദ് ഖന്നയുടെ മരണ ചടങ്ങില്‍ എത്തിയിരുന്നില്ല. ഇക്കാര്യവും ഋഷി ട്വീറ്ററിലുടെ പറഞ്ഞിരുന്നു.

English summary
rishi kapoor fired young bollywood stars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam