»   » ബോളിവുഡിലെ അവിഹിതങ്ങളുടെ ഒരേട്...അച്ഛന് താരറാണിമാരുമായുള്ള ബന്ധം തുറന്നെഴുതി ഋഷികപൂര്‍!

ബോളിവുഡിലെ അവിഹിതങ്ങളുടെ ഒരേട്...അച്ഛന് താരറാണിമാരുമായുള്ള ബന്ധം തുറന്നെഴുതി ഋഷികപൂര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന ബോളിവുഡിലെ പിന്നാമ്പുറക്കഥകളിലെ സത്യം എത്രത്തോളമുണ്ടെന്ന് പ്രേക്ഷകര്‍ക്കറിയില്ല. എന്നാല്‍ ഒരു മുന്‍ നടന്‍ അത് തുറന്നെഴുതുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാനുമാവില്ല.

ബോളിവുഡ് നടന്‍ ഋഷി കപൂറാണ് തന്റെ പിതാവും പ്രശസ്ത നടനുമായിരുന്ന രാജ് കപൂറിന് അക്കാലത്തെ താരസുന്ദരികളുമായുണ്ടായിരുന്ന അവിഹിത ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഖുല്ലം ഖുല്ലം എന്ന തന്റെ ആത്മകഥയിലാണ് നടന്റെ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍.

രാജ് കപൂറും നര്‍ഗ്ഗീസ് ദത്തും

ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികളായിരുന്നു രാജ് കപൂറും നര്‍ഗീസും. എന്നാല്‍ വിവാഹശേഷവും അച്ഛന്‍ ഈ ബന്ധം തുടര്‍ന്നിരുന്നെന്നുമാണ് ഋഷി കപൂര്‍ പറയുന്നു. ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് പപ്പയ്ക്ക് നര്‍ഗീസ്ജിയുമായി ബന്ധമുണ്ടായിരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചില്ല. ഋഷി കപൂര്‍ പറയുന്നു

മമ്മി പിരിഞ്ഞു പോയി

അച്ഛന് നര്‍ഗ്ഗീസുമായുളള ബന്ധമറിഞ്ഞപ്പോള്‍ അമ്മ പിരിഞ്ഞു പോയെന്നും പിന്നീട് അവരുമായുളള ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് അമ്മ തിരിച്ചെത്തിയതെന്നും നടന്‍ വ്യക്തമാക്കുന്നു.

തന്റെ കല്യാണത്തിന് സുനില്‍ദത്തിനൊപ്പമെത്തി

എന്റെ വിവാഹത്തിന് അവര്‍ നടന്‍ സുനില്‍ ദത്തിനൊപ്പമെത്തിയത് ഓര്‍ക്കുന്നു, അവര്‍ വളരെ പരിഭ്രാന്തയായാണ് കാണപ്പെട്ടത്. ഇതുമനസ്സിലാക്കിയ അമ്മ അവരെ മാറ്റി നിര്‍ത്തി സംസാരിക്കുകയായിരുന്നു.പഴയ കാര്യങ്ങള്‍ ആലോചിച്ചു വിഷമിക്കരുതെന്നും പറഞ്ഞെന്നും ഋഷി വ്യക്തമാക്കുന്നു.

എന്റെ ഭര്‍ത്താവ് സുന്ദരനാണ്

എന്റെ ഭര്‍ത്താവ് സുന്ദരനാണ്, ആര്‍ക്കും അദ്ദേഹത്തോട് ആകര്‍ഷണം തോന്നാം. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കു മനസ്സിലാവും, പഴയ കാര്യങ്ങള്‍ ആലോചിച്ചു വിഷമിക്കരുതെന്നായിരുന്നു അമ്മ അവരോട് പറഞ്ഞത്.

വൈജയന്തിമാലയുമായുള്ള ബന്ധം

നടിയും നര്‍ത്തകിയുമായ വൈജയന്തിമാലയുമായും അച്ഛന് ബന്ധമുണ്ടായിരുന്നതായി ഋഷി കപൂര്‍ വ്യക്തമാക്കുന്നു. രാജ് കപൂറുമായി തനിക്ക് പ്രണയമില്ലായിരുന്നു എന്നാണ് കുറച്ചു കാലം മുന്‍പ് അവര്‍ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. പക്ഷേ പപ്പ ജീവിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ആ സത്യം നിഷേധിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഋഷി പറയുന്നു.

English summary
Rishi Kapoor is known to be someone who is sharp-tongued and doesn't mince his words. The veteran actor has made sure that he stays true to his persona when it came to penning down his memoir named 'Khullam Khulla: Rishi Kapoor Uncensored'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam