»   » രണ്‍ബീര്‍ കപൂറിനെ ഉദ്ദേശിച്ച് ഒരു 'സീരിയസ് 'ട്വീറ്റ് !!

രണ്‍ബീര്‍ കപൂറിനെ ഉദ്ദേശിച്ച് ഒരു 'സീരിയസ് 'ട്വീറ്റ് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

രണ്‍ബീറിനെ ഉദ്ദേശിച്ച് ഒരു പ്രധാന ട്വീറ്റുണ്ട്. സപ്തംബര്‍ നാലിന് ഫാദേഴ്‌സ് ഡേ ആണെന്നാണ് ആ ട്വീറ്റ്. ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത് മറ്റാരുമല്ല പിതാവും മുന്‍ ബോളിവുഡ് നടനുമായ ഋഷി കപൂറാണ്. ഇന്ത്യയില്‍ അല്ല ന്യൂസിലാന്റില്‍ നിന്നാണ് ഋഷി കപൂര്‍ രണ്‍ബീറിനെ ഇക്കാര്യമറിയിച്ചത്.

ന്യൂസിലാന്റിലെ ഫാദേഴ്‌സ് ഡെയുടെ കാര്യമാണ് നടന്‍ ഉദ്ദേശിച്ചതെന്നു മാത്രം. മകളായ റിദ്ദിമയെ കൂടി ഉദ്ദേശിച്ചായിരുന്നു നടന്റെ ട്വീറ്റ്. ഋഷിയുടെ 64 ാം ജന്മദിനം കൂടിയാണ് സപ്തംബര്‍ 4. ട്വിറ്ററിലെ ഋഷിയുടെ ട്രോളുകള്‍ എല്ലാവരും ആസ്വദിക്കാറുണ്ട്. ഇതും അത്തരത്തിലുളളതാണെന്നാണ് ആദ്യം കരുതിയത്.

rishinranbir

രണ്‍ബീറിന് ട്വിറ്റര്‍ അക്കൌണ്ട് ഇല്ലെങ്കിലും ഋഷിയുടെ സന്ദേശം മകന്റെ അടുത്തെത്തുമെന്നും ഫാദേഴ്‌സ് ഡേയും ജന്മദിനവും ഇരുവരും ഒരുമിച്ച് ആഘോഷിക്കുമെന്നുമാണ് ആരാധകര്‍ കരുതുന്നത്. ബോളിവുഡില്‍ നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച ഋഷി കപൂര്‍ നൂറിലധികം ചിതങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Rishi Kapoor posted something on Twitter but it wasn't a troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam