»   » അമിതാഭ് ബച്ചന്റെ ആരും കാണാത്ത മുഖം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഋഷികപൂര്‍!

അമിതാഭ് ബച്ചന്റെ ആരും കാണാത്ത മുഖം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഋഷികപൂര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവചരിത്രം ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് ആണ് ഇപ്പോള്‍ ബി ടൗണിനെ ചൂടുപിടിപ്പിക്കുന്നത്. ഇപ്പോഴിതാ മുന്‍ ബോളിവുഡ് നടന്‍ ഋഷികപൂറിന്റെ ആത്മകഥയും പല വെളിപ്പെടുത്തലുകളുമായി വാര്‍ത്തകളില്‍ നിറയുന്നു. ബിഗ് ബി അമിതാഭിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഋഷി കപൂര്‍ തന്റെ ആത്മകഥയാായ ഖുല്ലം ഖുല്ലത്തില്‍ നടത്തിയിരിക്കുന്നത്.

ബോളിവുഡ് താര രാജാവിനെ  ഇത്രയും വിമര്‍ശനാത്മകമായി നടന്‍ സമീപിച്ചതിനു പിന്നിലുളള കാരണങ്ങള്‍ അമിതാഭിന്റെ മുഖം മൂടി വലിച്ചു കീറുന്നതാണെന്നാണ്  പറയുന്നത്. എന്‍ ഡി ടി വിയാണ് നടന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയത്.

സംവിധായകര്‍ നല്ല റോള്‍ അമിതാഭിനു മാത്രം നല്‍കും

അമിതാഭ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ താനടക്കമുള്ള താരങ്ങള്‍ ഇത് എത്രയോ തവണ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഋഷികപൂര്‍ പറയുന്നു. സംവിധായകര്‍ എല്ലാ നല്ല റോളുകളും അമിതാഭിനുവേണ്ടി മാറ്റിവയക്കും. ചിലര്‍ അമിതാഭിനു വേണ്ടിയാണ് സിനിമയെടുക്കുന്നതു തന്നെ

അമിതാഭ് സൂപ്പര്‍ സ്റ്റാര്‍ തന്നെ

അമിതാഭ് സൂപ്പര്‍ സ്റ്റാറാണെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ തങ്ങളൊന്നും നടനേക്കാള്‍ ചെറുതല്ല. സംവിധായകര്‍ക്ക് അമിതാഭിനോടുളള ഈ നിലപാടിനെ കുറിച്ച് തന്റെ സഹ താരങ്ങളായി അഭിനയിച്ച ശത്രുഘ്‌നന്‍ സിന്‍ഹ, ധര്‍മ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയവരെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഋഷി കപൂര്‍ പറയുന്നു

സിംഹത്തിന്റെ പങ്കാണ് അമിതാഭിന്

മിക്ക സംവിധായകരും അമിതാഭിന് വന്‍ തുകയാണ് പ്രതിഫലമായി നല്‍കാറ്. ചിത്രം വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് വേറെയും. ഇത് അദ്ദേഹത്തിന് മറ്റു താരങ്ങളുടെ മേല്‍ ആധിപത്യം വളര്‍ത്തുന്നതിനു സഹായകമായി .ഋഷി പറയുന്നു.

അമിതാഭ് സഹതാരങ്ങളെ എപ്പോഴും അവഗണിച്ചു

ഓരോ ചിത്രവും വിജയിക്കുമ്പോഴും സംവിധായകര്‍ മുതല്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വരെയുള്ളവരെ അമിതാഭ് പ്രശംസിച്ച് സംസാരിക്കും. പക്ഷേ സഹതാരങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതു വരെയുള്ള അമിതാഭിന്റെ അഭിമുഖങ്ങളും എഴുത്തുകളും പരിശോധിച്ചാല്‍ അത് മനസ്സിലാവും.

ഇന്ന് ഒരു ഖാന്‍ മറ്റൊരു ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുമോ

ഇന്ന് ബോളിവുഡിലെ മൂന്നു ഖാന്‍മാരില്‍ ഒരാളുടെ ചിത്രത്തില്‍ മറ്റൊരു ഖാന്‍ അഭിനയിക്കില്ല. അന്നങ്ങനെയല്ലായിരുന്നു സ്ഥിതി. അമിതാഭിനെ പോലെയുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ തങ്ങളെ പോലെ പല ചിത്രങ്ങളിലും നായകന്മാരായി അഭിനയിച്ചവരും അഭിനയിക്കേണ്ടിവന്നിരുന്നു

English summary
In his autobiography, Rishi Kapoor shared how Amitabh Bachchan never gave due credit to the actors who worked with him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam