»   » പൃഥ്വിയ്‌ക്കൊപ്പം ജോലിചെയ്യാന്‍ വിഷമിച്ചു: ഋഷി

പൃഥ്വിയ്‌ക്കൊപ്പം ജോലിചെയ്യാന്‍ വിഷമിച്ചു: ഋഷി

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് ബോളിവുഡിലും പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയോ എന്നേ കഴിഞ്ഞ ദിവസം ബോളിവുഡിലെ മുതിര്‍ന്ന താരം ഋഷി കപൂര്‍ പറഞ്ഞതുകേട്ടാല്‍ തോന്നുകയുള്ളു. പൃഥ്വിരാജിനൊപ്പം ജോലിചെയ്യാന്‍ താന്‍ കംഫര്‍ട്ടബിളല്ലെന്നായിരുന്നു ഋഷി പറഞ്ഞത്. ഔറംഗസേബ് എന്ന ചിത്രത്തിന്റെ സെറ്റില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഋഷി.

അദ്ദേഹം പറഞ്ഞത് പൃഥ്വിരാജ് അഹങ്കാരിയാണെന്ന അര്‍ത്ഥം വച്ചല്ല. പൃഥ്വിരാജിന്റെ പേരാണ് അദ്ദേഹത്തെ പ്രശ്‌നത്തിലാക്കിയത്. ബോളിവുഡിലെ ആദ്യകാല ഹീറോയായിരുന്ന തന്റെ മുത്തച്ഛന്റെ പേരും പൃഥ്വിരാജ് എന്നാണെന്നും അതുകൊണ്ട് പുതിയ പൃഥ്വിരാജിനെ പേരു വിളിയ്ക്കാന്‍ തനിയ്ക്ക് വല്ലായ്ക തോന്നിയെന്നുമാണ് ഋഷി കപൂര്‍ പറയുന്നത്. ഷൂട്ടിങ്ങിന്റെ ആദ്യത്തെ രണ്ടുദിവസം പൃഥ്വിയെ പേരെടുത്തുവിളിയ്ക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയെന്നും പിന്നീട് എല്ലാം ശരിയായെന്നും ഋഷി പറയുന്നു. ഔറംഗസേബിന്റെ പ്രമൊഷണല്‍ പരിപാടിയ്ക്കിടെയാണ് ഋഷി കപൂര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Prithviraj and Rishi Kapoor

ഋഷി കപൂറിന്റെ മുത്തച്ഛനായ പൃഥ്വിരാജ് കപൂര്‍ കപൂര്‍ കുടുംബത്തില്‍ നിന്നും ആദ്യകാലത്ത് ബോളിവുഡിലെത്തി താരമായി മാറിയ ആളാണ്. പിന്നീട് അദ്ദേഹത്തിന്റെ മകനായ രാജ് കപൂറും രാജ് കപൂറിന്റെ മകനായ ഋഷി കപൂറുമെല്ലാം ബോളിവുഡിലെത്തി. ഋഷി കപൂറിന്റെ മകനാണ് രണ്‍ബീര്‍ കപൂര്‍. ഋഷി കപൂറിന്റെ സഹോദരന്‍ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ് കരിഷ്മ കപൂറും, കരീന കപൂറും- ഇതാണ് കപൂര്‍ കുടുംബത്തിന്റെ ബോളിവുഡ് ചരിത്രം.

English summary
Noted actor Rishi Kapoor says he felt uncomfortable calling his co-star Prithviraj Sukumaran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam