»   » റിതേഷ് ദേശ്മുഖിന്റെ മോഷണം സിസി ടിവി ക്യാമറയില്‍ പതിഞ്ഞു; വീഡിയോ വൈറലാകുന്നു

റിതേഷ് ദേശ്മുഖിന്റെ മോഷണം സിസി ടിവി ക്യാമറയില്‍ പതിഞ്ഞു; വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് ഒരു തുണിക്കടയില്‍ കയറി മോഷണം നടത്തുന്ന വീഡിയോ കണ്ട് ആരാധകര്‍ ഞെട്ടിയിരിയ്ക്കുകയാണ്. സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

റിതേഷ് ഒരു തുണിക്കടയില്‍ കയറി വസ്ത്രങ്ങള്‍ പാകം നോക്കി തിരഞ്ഞെടുത്ത് കടന്നുകളയുന്ന ദൃശ്യങ്ങളാണ് സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരിയ്ക്കുന്നത്. മെയ് 20 നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്.

 riteish-deshmukh

ഇത് യഥാര്‍ത്ഥ വീഡിയോ ആണോ എന്നാണ് ആരാധകരുടെ സംശയം. അതല്ല റിതേഷിന്റെ പുതിയ ചിത്രം ഹൗസ്ഫുള്‍ 3യുടെ പ്രൊമോഷന് വേണ്ടി ചെയ്തയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സിനിമയുടെ പ്രൊമോഷന് വേണ്ടി അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ ബോളിവുഡില്‍ പതിവാണ്.

വിഡ്ഡിദിനത്തില്‍ അര്‍ജ്ജുന്‍ കപൂര്‍ ഒരു പ്രശസ്ത ആര്‍ജെയുടെ മുഖത്തടിയ്ക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഇത് കി ആന്റ് ക എന്ന അര്‍ജ്ജുന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായിരുന്നു. അതുപോലെയാവും ഈ വീഡിയോയും എന്ന് റിതേഷിന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നു.

English summary
Riteish Deshmukh caught shoplifting on CCTV Camera?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam