റിതേഷ് ദേശ്മുഖിന്റെ ബാഗിസ്താന്‍ പാകിസ്താനിലും യുഎയിലും നിരോധിച്ചു; കാരണം??

By Aswini

റിതേഷ് ദേശ്മുഖും പല്‍കിത് സാമ്രാട്ടും ഒന്നിച്ചെത്തുന്ന ബാഗിസ്താന്‍ എന്ന സിനിമയുടെ റിലീസിങ് കാത്തിരിക്കുന്ന പാകിസ്താനിലെയും യു എ ഇലെയും ബോളിവുഡ് സിനിമാസ്വാദകര്‍ക്ക് ഒരു ദുഖ വാര്‍ത്ത. ചിത്രം ഉടനെ ഒന്നും അവിടങ്ങളില്‍ റിലീസ് ചെയ്യില്ല.

നവാഗതനായ കരണ്‍ അനുഷുമാന്‍ സംവിധാനം ചെയ്ത ബാഗിസ്താന്‍ പാകിസ്താനിലും യു എ ഇ യിലും നിരോധിച്ചു. വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി പറഞ്ഞത്.

bangistan

ചിത്രം പാകിസ്താനിലും യു എ ഇയിലും നിരോധിച്ച കാര്യം ട്വിറ്ററിലൂടെ നിര്‍മാതാവ് തന്നെയാണ് അറിയിച്ചത്. ചിത്രം നിരോധിക്കാനുണ്ടായ കാരണം ഇരു രാജ്യങ്ങളിലെയും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് റിതേഷ് സിദ്ധ്വാനി ആവശ്യപ്പെടുന്നു.

ചിത്രം തെറ്റായ സന്ദേശം നല്‍കുന്നു എന്നതാണത്രെ നിരോധിക്കാന്‍ കാരണം. എന്നാല്‍ ആ സന്ദേശം എന്താണെന്ന് പറയാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. ആ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍മാതാവിന്റെ ആവശ്യം

അതേ സമയം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നാളെ (07-08-2015- വെള്ളി) ചിത്രം റിലീസ് ചെയ്യും. പോളണ്ടിലും ലഡാക്കിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X