»   » അനന്തഭദ്രത്തില്‍ ബാധ കയറിയ പെണ്‍കുട്ടിക്ക് കല്യാണം, ശ്രീശാന്തിന്റെ മുന്‍ കാമുകിയല്ലേ ഇത്?

അനന്തഭദ്രത്തില്‍ ബാധ കയറിയ പെണ്‍കുട്ടിക്ക് കല്യാണം, ശ്രീശാന്തിന്റെ മുന്‍ കാമുകിയല്ലേ ഇത്?

By: Rohini
Subscribe to Filmibeat Malayalam

അതെ, റിയ സെന്‍ എന്ന ബോളിവുഡ് നാടിയെ മലയാളികളില്‍ പലര്‍ക്കും പരിചയം അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായിട്ടാണ്. ദിഗംഭരന്റെ ദുര്‍മന്ത്രവാദത്തിന് കീഴ്‌പ്പെട്ടുപോകുന്ന ഭാമയായെത്തിയ റിയ സെന്‍ വിവാഹിതയാകുന്നു.

കാമുകന്‍ ശിവം തിവാരിയുമായുള്ള വിവാഹം ഈ മാസം അവസാനത്തില്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്. കുറച്ചുകാലമായി തിവാരിയുമായി പ്രണയത്തിലാണ് താരം. വീട്ടുകാര്‍ സമ്മതം അറിയിച്ചതോടെ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. വിവാഹ ഒരുക്കത്തിലാണത്രെ ഇപ്പോള്‍ നടി.

riya-sen

നേരത്തെ ശ്രീശാന്തിനൊപ്പവും അഷ്മിത് പട്ടേലിനൊപ്പവും റിയ സെന്നിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ആ പ്രണയ ഗോസിപ്പ് നിഷേധിച്ച് നടി രംഗത്തെത്തുകയും ചെയ്തു.

വിഷകന്യ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ റിയ പിന്നീട് ഹിന്ദി ചിത്രങ്ങളിലും മിന്നി നിന്നു. ആ സമയത്താണ് മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹിന്ദി കൂടാതെ ബെംഗാളി ഒറിയ ചിത്രത്തിലും അഭിനയിച്ചു.

English summary
Riya Sen Set To Get Married To Long Term Boyfriend Shivam Tiwari
Please Wait while comments are loading...

Malayalam Photos

Go to : More Photos