»   » പ്രണയലീലകളില്‍ മുഴുകി നവദമ്പതികള്‍, ലിപ് ലോക്ക് ചിത്രവുമായി റിയ സെന്‍

പ്രണയലീലകളില്‍ മുഴുകി നവദമ്പതികള്‍, ലിപ് ലോക്ക് ചിത്രവുമായി റിയ സെന്‍

Posted By: Nihara
Subscribe to Filmibeat Malayalam

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തിലൂടെയാണ് റിയ സെന്‍ മലയാളികള്‍ക്ക് സുപരിചിതയായത്. ദിഗംബരന്റെ ദുര്‍മന്ത്രവാദത്തിന് അടിമപ്പെടുന്ന ചെമ്പന്റെ സഹോദരിയെ ചിത്രം കണ്ട പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

റാണി പത്മിനിക്ക് ശേഷമാണ് ദിലീപിന് തന്നോട് നീരസം തോന്നിയത്, തുറന്നടിച്ച് ആഷിക് അബു!

വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അധികമാരെയും അറിയിക്കാതെ വിവാഹം നടത്തിയതിനു പിന്നിലെ കാരണം ഇതാണെന്ന തരത്തിലായിരുന്നു പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നത്. വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ താരം ഭര്‍ത്താവിനൊപ്പം ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്.

ചൂടന്‍ ചിത്രം പുറത്തുവിട്ട് റിയ സെന്‍

ശിവം തിവാരിയുമായുള്ള വിവാഹം കഴിഞ്ഞിട്ടും റിയ സെന്നിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിച്ചിരുന്നില്ല. പാപ്പരാസികള്‍ വിടാതെ പിന്തുടരുകയാണ് ഈ താരത്തിനെ.

ലിപ് ലോക്ക് ചിത്രം

ഭര്‍ത്താവിനൊപ്പമുള്ള ലിപ് ലോക്ക് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിയ സെന്‍ പങ്കു വെച്ചിട്ടുള്ളത്. കിസ്സസ് ഫോര്‍ മിസ്സിസ് ആന്‍ഡ് ഹാര്‍ട്ട് ഓഫ് ആര്‍ട്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വിവാദങ്ങള്‍ക്കുള്ള മറുപടി

വിവാഹത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരോപണങ്ങളെല്ലാം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

രഹസ്യമായി വിവാഹം നടത്തി

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച് നടത്തിയ രഹസ്യ വിവാഹമായിരുന്നു പാപ്പരാസികളില്‍ സംശയം ഉണര്‍ത്തിയത്. ഗര്‍ഭിണി ആയിരുന്നതിനാലാണ് പെട്ടെന്ന് വിവാഹം നടത്തിയെതന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍.

പ്രണയിച്ച് വിവാഹിതരായി

ശിവം തിവാരിയുമായി റിയ സെന്‍ പ്രണയത്തിലായിരുന്നു. പ്രണയത്തിന് പച്ചക്കൊടി കിട്ടുന്നതിനിടയില്‍ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും താരം ഗര്‍ഭിണി ആവുകയും ചെയ്തതിനാലാണേ്രത വിവാഹം രഹസ്യമാക്കിയത്.

ബോളിവുഡിലെ ഗ്ലാമര്‍ റാണി

ഏത് തരം വേഷമായാലും ചെയ്യാന്‍ തയ്യാറാണ് താരമെന്ന തരത്തില്‍ റിയ സെന്നിനെക്കുറിച്ച് സിനിമാലോകത്തില്‍ തന്നെ കിംവദന്തികളുണ്ട്. ഗ്ലാമറസ് റോളുകള്‍ക്ക് മുന്നില്‍ താരം മുഖം തിരിച്ച് നില്‍ക്കാറില്ല.

ബാലതാരമായി തുടങ്ങിയ സിനിമാ ജീവിതം

വിഷകന്യ എന്ന ഹിന്ദി ചിത്രത്തിലെ ബാലതാരമായാണ് റിയ സിനിമയിലേക്കെത്തിയത്. ബോളിവുഡിനു പുറമെ ബംഗാളി, ഒറിയ ഭാഷകളിലും താരം തിളങ്ങി നിന്നു.

മലയാളികള്‍ക്ക് പരിചയം

സന്തോഷ് ശിവന്‍ ചിത്രമായ അനന്തഭദ്രത്തിലൂടെയാണ് താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. ദിഗംബരന്റെ ദുര്‍മന്ത്രവാദത്തിന് അടിമപ്പെടുന്ന ചെമ്പന്റെ സഹോദരിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്.

ഇത് പുതിയ കാര്യമല്ല

അതീവ ഗ്ലാമറസായി ചൂടന്‍ ചിത്രങ്ങള്‍ നേരത്തെയും റിയ സെന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രങ്ങള്‍ വൈറലായത്.

വിമര്‍ശകരുടെ വായടിപ്പിക്കുന്ന മറുപടി

പാപ്പരാസികള്‍ക്കും വിമര്‍ശകര്‍ക്കുമായുള്ള ശ്കതമായ മറുപടി കൂടിയാണ് താരത്തിന്റെ ലിപ് ലോക്ക് ചിത്രം. ഭര്‍ത്താവുമായി സന്തോഷവതിയാണ് താനെന്ന് ഈ ചിത്രത്തിലൂടെ താരം തെളിയിക്കുന്നു.

English summary
Riya Sen Shares A Passionate Kiss With Her Hubby Shivam Tewari.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam