»   » ഐഫോണും ഐപാഡും മോഷണം പോയി; ശില്‍പയ്ക്ക് ഭയം

ഐഫോണും ഐപാഡും മോഷണം പോയി; ശില്‍പയ്ക്ക് ഭയം

Posted By:
Subscribe to Filmibeat Malayalam

ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. തന്റെ ഐപാഡും ഐഫോണും മോഷണം പോയെന്ന് കാണിച്ച് ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രെയും പൊലീസില്‍ പരാതി നല്‍കി. ജൂഹുവിലെ ബംഗ്ലാവില്‍ നിന്നാണത്രേ ഇവ മോഷണം പോയത്. ഒട്ടേറെ സ്വകാര്യ ചിത്രങ്ങളും രേഖകളുമെല്ലാമുള്ള ഫോണും ഐപാഡും കവര്‍ച്ച ചെയ്തവര്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിലാണ് ശില്‍പയും രാജുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവുമൊന്നിച്ചുള്ള ശില്‍പയുടെ പല ചിത്രങ്ങളും ഐഫോണിലും ഐപാഡിലും സൂക്ഷിച്ചിരുന്നുവെന്ന് അവരുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നു. മോഷ്ടാവിനെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനിരിക്കുകയാണ് പൊലീസ്.

Shilpa Shetty

ഒക്ടോബര്‍ 16ന് ബുധനാഴ്ചയാണ് മോഷണം നടന്നിരിക്കുന്നത്. ഒരുലക്ഷത്തോളം വിലയുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയുമാണ് രാജും ശില്‍പയും ഉപയോഗിച്ചുവരുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു ജിമ്മായിട്ടാണ് ഉപയോഗിച്ചുവരുന്നത്.

English summary
Items including an iPad and iPod worth one lakh were stolen from Shilpa Shetty and Raj Kundra’s Juhu house on Wednesday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam