»   » റോക്ക് ഓണ്‍ 2 ബോക്‌സോഫീസില്‍ ഹിറ്റാവുമോ?

റോക്ക് ഓണ്‍ 2 ബോക്‌സോഫീസില്‍ ഹിറ്റാവുമോ?

Posted By: Nimisha
Subscribe to Filmibeat Malayalam

ശുചത് സൗദഗര്‍ സംവിധാനം ചെയ്ത റോക്ക് 2 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. 2008 ല്‍ ഇറങ്ങിയ റോക്ക് ഓണിന്റെ തുടര്‍ച്ചയാണ് റോക്ക 2. കറന്‍സി നിരോധനം ചിത്രത്തിന്റെ കലക്ഷനെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കവെയാണ് കാശു വരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ശ്രദ്ധാ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാം പാല്‍, പുരാബ് കോലി എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രം താരസമ്പുഷ്ടമാണ്. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും വെട്ടിലാക്കിയിട്ടുണ്ട്.

മുന്‍പ് കണക്കാക്കിയതനുസരിച്ച് ആദ്യ ദിവസം 5 കോടിയോളം ലഭിക്കേണ്ടതാണ്. വീക്കെന്‍ഡുള്‍പ്പടെയാണ് ഇത്. മികച്ച അഭിപ്രായം കിട്ടിയാല്‍ കലക്ഷന്‍ 6-7 കോടിയിലെത്തി നില്‍ക്കും. വീക്കെന്‍ഡിലിത് 9-10 ആവും. ആഴ്ചാവസാനം ഉള്‍പ്പടെ 22 കോടി ലഭിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരുതുന്നത്.

 rock0n2

സംഗീതത്തിനും നൊസ്റ്റാള്‍ജിയക്കും പ്രാധാന്യമുള്ള ചിത്രം ബോക്‌സോഫീസില്‍ ഹിറ്റാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഏറ്റെടുത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗവും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഇവര്‍ പറയുന്നു.

8 വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ റോക്ക് ഓണിലെ സംഗീതം ആരും മറന്നിട്ടുണ്ടാവില്ല. രണ്ടാം ഭാഗത്തിലും സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഫര്‍ഹാന്‍ അക്തറിന്റെ പുതിയ ഫോട്ടോസിനായി

English summary
Rock On 2: Box Office Prediction Report

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam