»   » ചിരിയുടെ മാലപ്പടക്കവുമായി 'ഗോല്‍മാല്‍-4' വരുന്നു

ചിരിയുടെ മാലപ്പടക്കവുമായി 'ഗോല്‍മാല്‍-4' വരുന്നു

Posted By:
Subscribe to Filmibeat Malayalam

തിയറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത സിനിമയായിരുന്നു ഗോല്‍മാല്‍. അജയ് ദേവ്ഗണ്‍ അര്‍ഷാദ് വര്‍സി, ഷര്‍മാന്‍ ജോഷി, തുഷാര്‍ കപൂര്‍, റിമി സെന്‍ എന്നവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തിലെത്തിയത്.

ബോളിവുഡില്‍ ചിത്രം വന്‍ഹിറ്റായി മാറിയതോടെ ചിത്രത്തിന്റെ മൂന്നു ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങി. എന്നാല്‍ ചിത്രത്തിന്റെ നാലാം ഭാഗം കൂടി വരുന്നുണ്ടെന്നുള്ളതാണ് പുതിയ വാര്‍ത്ത. മാര്‍ച്ച് 11 ന് ചിത്രീകരണം തുടങ്ങാന്‍ പോവുകയാണ്.

ലോക്കേഷന്‍ തയ്യാറായി

സിനിമയുടെ ആദ്യഭാഗം മുംബൈയിലും രണ്ടാമത്തെ ഭാഗം ഗോവ, ഊട്ടി, ഹൈദരാബാദ് എന്നിവിടങ്ങളിലുമാണ് ഷൂട്ട് ചെയ്യുന്നത്. ഗോല്‍മാലിന്റെ സംവിധായകന്‍ രോഹിത് ഷെട്ടിയാണ്. ഗോവയില്‍ വെച്ചു ഷൂട്ട് ചെയ്ത അദ്ദേഹത്തിന്റെ സിനിമകളെല്ലാം വിജയങ്ങളായിരുന്നു.

അജയ് ദേവ്ഗണ്‍

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കകുന്ന അജയ് രണ്ടു ദിവസം കഴിഞ്ഞിട്ടെ ചിത്രീകരണത്തിനായി എത്തുകയുള്ളു. അജയുടെയും കാജോലിന്റെയും അമ്മമാര്‍ സുഖമില്ലാതെയിരിക്കുന്നതാണ് കാരണം.

ഗോല്‍മാല്‍


2006 ല്‍ പുറത്തിറങ്ങിയ ഗോല്‍മാല്‍ കോമഡി സിനിമയായിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് നീരജ് വോറയാണ്.

ഗോല്‍മാല്‍ റിട്ടേണ്‍സ്

ഗോല്‍മാലിന്റെ വിജയത്തിന് ശേഷം 2008 ലാണ് ഗോല്‍മാല്‍ റിട്ടേണ്‍സ് എന്ന രണ്ടാം ഭാഗം റിലീസാവുന്നത്. ചിത്രം രചിച്ചത് സാജിത് ഫര്‍ഹാദ് ആയിരുന്നു.

ഗോല്‍മാല്‍-3

2010 ലാണ് ഗോല്‍മാല്‍ ത്രീ റിലീസാവുന്നത്. യൂനസ് സജ്‌വാളിന്റെ തിരക്കഥയില്‍ സാജിത് ഫര്‍ഹാദാണ് ഡയലോഗ് എഴുതിയത്.

ഗോല്‍മാല്‍-4

ഗോല്‍മാല്‍ സീരിയസിലെ നാലാം ഭാഗം ഈ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് ഒരുക്കുന്നത്.

English summary
Rohit Shetty's directorial Golmaal 4 goes on floors today in Mumbai and Ajay Devgn will join the team on March 11, 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam