»   » രോഹിത്ത് ഷെട്ടിയും ഇമ്രാന്‍ ഖാനും ഒന്നിക്കുന്നു

രോഹിത്ത് ഷെട്ടിയും ഇമ്രാന്‍ ഖാനും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഷാറൂഖ് ഖാനെ നായകനാക്കി ചെന്നൈ എക്‌സ്പ്രസ് പോലൊരു ചിത്രമെടുത്ത് ബോളിവുഡില്‍ തകര്‍പ്പന്‍ വിജയം കൊയത രോഹിത് ഷെട്ടി തന്റെ അടുത്ത പ്രൊജക്ടിലേക്ക്. ഇത്തവണ കൂട്ട് ഇമ്രാന്‍ ഖാനാണ്.

നലാന്‍ കുമാര സ്വാമി സംവിധാനം ചെയ്ത തമിഴ് ക്രൈ കോമഡി സിനമയായ സദൂം കവുമിന്റെ ഹിന്ദി പതിപ്പിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇമ്രാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രദ്ധ കൗറാണ്.

Imran Khan and Rohit Shetty

ചിത്രത്തിന്റെ പകര്‍പ്പവകാശം ലഭിച്ചിരിക്കുന്നത് റോക്ക് ലൈന്‍ പ്രോഡക്ഷന്‍സിനാണ്. രോഹിത്ത് ഷെട്ടിയും എ ആന്റ് പി ഗ്രൂപ്പും റോക്ക്‌ലൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ മുംബൈയില്‍ ആരംഭിച്ചു.

നാല് തട്ടിപ്പുകാരുടെ കഥ ഹാസ്യംത്തിന്റെ ഭാഷയില്‍ പറഞ്ഞ സദൂം കാമില്‍ നായകനായെത്തിയത് വിജയ് സേതുപതിയാണ്. ചിത്രം മലയാളത്തിലേക്കും റിമേക്ക് ചെയ്യാന്‍ സാധ്യതയുണ്ടന്ന റിപ്പോര്‍ട്ടുകളുണ്ട്.

English summary
Filmmaker Rohit Shetty will team up with Imran Khan for the Hindi remake of recent Tamil crime-comedy drama 'Soodhu Kavvum'. The film is expected to go on the floors soon and Shraddha Kapoor is being considered as the female lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam