For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുടക്കം കസറി... പക്ഷെ, സച്ചിന്റെ ഇന്നിംഗിസിന് പഴയ സൗന്ദര്യമില്ലേ??? ബോക്‌സ് ഓഫിസില്‍ ഞെട്ടിച്ചു!!!

  By Karthi
  |

  ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ക്രിക്കറ്റ് മൈതാനത്ത് നിന്നും തിരശീലയിലേക്ക് എത്തിയ ദിവസമായിരുന്നു മെയ് 26. ഏറെ പ്രതീക്ഷകളോടെയാണ് സച്ചിന്റെ ജീവിതം തിരശീലയിലെത്തിയത്. പ്രേക്ഷകരും ആ ജീവിതം അറിയാന്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു.

  ഞെട്ടിക്കുന്ന ലുക്കില്‍ മൂത്തോന് വേണ്ടി നിവിന്‍ പോളി ലക്ഷദ്വീപിലേക്ക്!!!

  ജയസൂര്യയുടെ നിര്‍ദേശം കേട്ട സംവിധായകന്‍ ഒന്നേ ചോദിച്ചൊള്ളു, നിനക്കെന്താ വട്ടുണ്ടോ???

  ലോകത്തിന്റെ കായിക ഭൂപടത്തില്‍ ഇന്ത്യന്‍ ചരിത്രമെഴുതിയ കായിക പ്രതിഭകളുടെ ജീവിതത്തോട് ബോളിവുഡിന് ഇപ്പോള്‍ ഒരു പ്രത്യേക താല്പര്യമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു അതിന് ലഭിച്ചിരുന്നത്. സച്ചിന്‍ തിയറ്ററിലെത്തി അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസ് കണക്കുക്കള്‍ അത്ര കോരിത്തരിപ്പിക്കുന്നില്ല.

  പിണറായി ഉമ്മാക്കി കാണിച്ചാല്‍ മോദി ഭയക്കില്ല...!!! കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!

  മൂവായിരത്തില്‍ താഴെ

  മൂവായിരത്തില്‍ താഴെ

  മൂവായിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് സച്ചിന്‍ പ്രദര്‍ശനത്തിനെത്തിയത്. 7000 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. പക്ഷെ ഇന്ത്യയില്‍ 2400 തിയറ്ററുകളിലും രാജ്യത്തിന് പുറത്ത് 400 തിയറ്ററുകളിലും മാത്രമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

  ആഴ്ച്ചാവസാനം കലക്കി

  ആഴ്ച്ചാവസാനം കലക്കി

  ഏറെ പ്രതീക്ഷകളോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രം തിയറ്ററിലെത്തിയ ആദ്യ ദിനം 8.60 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. എന്നാല്‍ തൊട്ടടുത്ത ശനി, ഞായര്‍ ദിനങ്ങളില്‍ കളക്ഷനില്‍ ക്രമാനുശ്രതമായ വളര്‍ച്ചയാണ്ടായി. യഥാക്രമം 9.20 കോടി, 10.25 കോടി എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍.

  അഞ്ച് ദിവസത്തെ നേട്ടം

  അഞ്ച് ദിവസത്തെ നേട്ടം

  ആദ്യ മൂന്ന് ദിവസങ്ങളില്‍ കളക്ഷന്‍ ക്രമാനുസൃതമായി ഉയര്‍ന്ന് 28 കോടിയോളം രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന് അഞ്ച് ദിവസം കൊണ്ട് 35.75 കോടി രൂപ മാത്രമാണ് നേടാനായത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ കളക്ഷനില്‍ കാര്യമായ ഇടിവാണ് നേരിട്ടത്. തിങ്കളാഴ്ച 4.20 കോടി നേടിയപ്പോള്‍ ചൊവ്വാഴ്ച അത് 3.50 കോടിയായി കുറഞ്ഞു.

  അഞ്ച് ഭാഷകളില്‍

  അഞ്ച് ഭാഷകളില്‍

  അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹിന്ദിയില്‍ ചിത്രീകരിച്ച സിനിമ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും മൊഴിമാറ്റി എത്തിയിരുന്നു. ആറ് ഭാഷകളില്‍ ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. അഞ്ച് ഭാഷകളിലുമായി ചിത്രത്തിന് ലഭിച്ച കളക്ഷന്‍ ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തന്റെ ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

  യഥാര്‍ത്ഥ ദൃശ്യങ്ങള്‍

  യഥാര്‍ത്ഥ ദൃശ്യങ്ങള്‍

  സച്ചിന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ക്യാമറ കണ്ണുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മൂഹര്‍ത്തങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

  ഏറ്റവും വലിയ പ്രീമിയര്‍ ഷോ

  ഏറ്റവും വലിയ പ്രീമിയര്‍ ഷോ

  ബോളിവുഡില്‍ ഇന്നേവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പ്രീമിയര്‍ ഷോയാണ് സച്ചിന് വേണ്ടി ഒരുക്കുന്നത്. കായികം, സിനിമ, ബിസിനസ്, രാഷ്ട്രീയം എന്നീ രംഗങ്ങളിലെ പ്രമുഖര്‍ മെയ് 24ന് നടക്കുന്ന പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കും. ഇതിന് മുമ്പ് വലിയ പ്രീമിയര്‍ ഷോ നടന്നത് മുഗള്‍ ഇ ആസം, ഷോലെ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

  അണിയറിയിലും വമ്പന്മാര്‍

  അണിയറിയിലും വമ്പന്മാര്‍

  ക്രിക്കറ്റ് ഇതിഹാസം സച്ചിനെ തിരശീലയില്‍ പകര്‍ത്തുമ്പോള്‍ അണിയറയിലും പ്രമുഖരാണ്. ബ്രിട്ടീഷ് ചലച്ചിത്രക്കാരന്‍ ജെയിംസ് എര്‍സകിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതമൊരുക്കിയിരിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവായ എആര്‍ റഹ്മാനാണ്. വന്‍ ബജറ്റിലിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ്.

  യഥാര്‍ത്ഥ കഥാപാത്രങ്ങള്‍

  യഥാര്‍ത്ഥ കഥാപാത്രങ്ങള്‍

  ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളെ യഥാര്‍ത്ഥ വ്യക്തികള്‍ തന്നെ അവതരിപ്പിക്കുന്നു എന്നതാണ്. സച്ചിനും ഭാര്യ അഞ്ജലിയും മക്കാള അര്‍ജുനും സാറ എന്നിവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എംഎസ് ധോനിയും വിരേന്ദര്‍ സേവാഗും അഭിനയിക്കുന്നുണ്ട്.

  English summary
  Sachin A Billion Dreams box office collection day 6: A positive word of mouth made this Sachin Tendulkar biopic, which has been directed by James Erskine, a success among the movie buffs. Within five days of its release, the film has collected Rs. 35.75 crore at the box office.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X