»   » ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!

ഗാലറികളെ ആരവത്തില്‍ മുഴക്കിയ സച്ചിന്‍ ഇന്ന് തിയറ്ററുകളില്‍ ആവേശ കടലാവും!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം, അല്ലെങ്കില്‍ ദൈവം ഇങ്ങനെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജനമനസുകളില്‍ കുടി കൊള്ളുന്നത്. ക്രിക്കറ്റില്‍ ചെറുപ്പം മുതലെ തന്റെ കഴിവ് തെളിയിക്കാന്‍ സച്ചിന്‍ നടത്തിയ പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കിയത്.

ഗാലറിയില്‍ സച്ചിന്റെ കളി ആരംഭിക്കുന്നതിന് മുന്നെ സച്ചിന്‍.. സച്ചിന്‍... എന്ന് മുഴങ്ങി കേള്‍ക്കാം. അതായിരുന്നു സച്ചിന്‍ നേടിയെടുത്ത ആയുധം. ഇന്ന് തിയറ്ററുകളും ആ ആരവത്തില്‍ മുഴുകും.

വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പഴയ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചത് !!!

sachin

സച്ചിന്റെ ജീവിതം ഇതിവൃത്തമായി നിര്‍മ്മിക്കുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. സച്ചിന്റെ ജീവിതം എല്ലാവര്‍ക്കും മനപാഠമാണെങ്കിലും അവ തുറന്ന് കാണിക്കാനാണ് സിനിമയിലുടെ ഉദ്ദേശിക്കുന്നത്.

ക്രിക്കറ്റിലെ കരിയര്‍ തുടങ്ങിയതും ഭാര്യ അഞ്ജലിയുമായിണ്ടായിരുന്ന പ്രണയവുമെല്ലാം സിനിമയില്‍ ഉള്‍ക്കെള്ളിച്ചിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍കത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. സിനിമയില്‍ സച്ചിനായി അഭിനയിച്ചിരിക്കുന്നത് സച്ചിന്‍ തന്നെയാണ്.

English summary
Meet the real Sachin Tendulkar and you would erupt in ‘Sachin, Sachin’ again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam