»   » 'ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാ!!!' സച്ചിന്‍ വരുന്നൂ!!! തിയതി വെളിപ്പെടുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

'ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാ!!!' സച്ചിന്‍ വരുന്നൂ!!! തിയതി വെളിപ്പെടുത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: 'ക്രിക്കറ്റ് ദൈവം' സച്ചിന്‍ തെണ്ടുല്‍ക്കര്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നത് കാണുന്നതിനായി സിനമാ ലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ഇതിന് മുന്നോടിയായി പുറത്തിറങ്ങിയ ടീസറിന് ലഭിച്ച സ്വീകര്യത ആ കാത്തിരിപ്പിന്റെ ആഴവും വ്യക്തമാക്കുന്നു. കോടിക്കണക്കിനാളുകളാണ് ചുരുങ്ങിയ ദിവസം കൊണ്ട് ടീസര്‍ കണ്ടത്.

'എല്ലാവരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാ. തിയതി കുറിച്ച് വച്ചോളു', എന്ന അടിക്കുറിപ്പോടെയാണ് ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ കഥ പറയുന്ന ' സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ദൈവത്തിന്റെ കഥ പറയുന്ന ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകരുടെ കാത്തിരിപ്പും വര്‍ദ്ധിച്ചു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള ആരാധകരുടെ ചേദ്യങ്ങള്‍ക്കുള്ള മറുപടിയായി സച്ചിന്‍ തന്നെയാണ് റിലീസ് തിയത് പ്രഖ്യാപിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിത കഥ പറഞ്ഞ 'ധോനി ദ അണ്‍ റ്റോള്‍ഡ് സ്‌റ്റോറി' എന്ന സിനിമ ഇറങ്ങുന്നതിന്റെ ഒപ്പമായിരുന്നു സച്ചിന്റെ ടീസറും പുറത്തിറങ്ങിയത്. ധോനി ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചതോടെ സച്ചിനേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതു സച്ചിനായിരുന്നു. അതും തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ. 2016 ഏപ്രില്‍ 11നായിരുന്നു അത്. ചിത്രം വൈറലായി. ഞാന്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം എന്നായിരുന്നു പോസ്റ്ററിനോടുള്ള ഷാരുഖ് ഖാന്റെ പ്രതികരണം.

ഇത് വരെ പുറത്തിറങ്ങിയ ചിത്രത്തിലൊന്നും അഭിനേതാക്കളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ഒടുവിലിറങ്ങിയ പോസ്റ്ററിലും ബാറ്റ് പിടിച്ചിരിക്കുന്ന ഒരു കൈ മാത്രമാണുള്ളത്. സച്ചിനായി വെള്ളിത്തിരയിലെത്തുന്നത് ആരെന്നത് രഹസ്യമായി തുടരുകയാണിപ്പോഴും. ചിത്രത്തിന് മാറ്റേകാന്‍ എആര്‍ റഹ്മാന്റെ സംഗീതവുമുണ്ട്. കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെയിംസ് എര്‍സ്‌കിനാണ്.

കായിക സിനിമകളോടാണ് ഇപ്പോള്‍ ബോളീവുഡിന് പ്രിയം. ക്രിക്കറ്റിനോട് ഒരു പ്രത്യേക മമതയുണ്ട്. ആദ്യമെത്തിയത് അസ്ഹര്‍ എന്ന ചിത്രമായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു അത്. പിന്നാലെ ധോനിയെത്തി. ഇനി സച്ചിന് പിന്‍ഗാമിയായി യുവരാജും വെള്ളിത്തിരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്റെ സിനിമയുടെ റിലീസ് തിയതി അറിയിച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റ്.

English summary
May 26 is going to be the date when the most-awaited film on Sachin Tendulkar - ‘Sachin: A Billion Dreams’ - is set for release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam