»   » ബാഹുബലിയെ ഞെട്ടിച്ച് സച്ചിന്‍!!! റിലീസിന് മുമ്പേ തകര്‍ത്തത് ബാഹുബലിയുടെ റെക്കോര്‍ഡ്!!!

ബാഹുബലിയെ ഞെട്ടിച്ച് സച്ചിന്‍!!! റിലീസിന് മുമ്പേ തകര്‍ത്തത് ബാഹുബലിയുടെ റെക്കോര്‍ഡ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ കാണാനായി കാത്തിരിക്കുന്നത് ലോകം മുഴുവനുമാണ്. ചിത്രം മെയ് 26ന് തിയറ്ററിലെത്തുകയാണ്. ചിത്രത്തിനായി വന്‍ പബ്ലിസിറ്റി പ്രോഗ്രാമുകളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. 

കാനില്‍ താരമാകുന്ന ദീപിക രണ്‍വീറിന് കൊടുത്ത എട്ടിന്റെ പണി!!! നഗ്ന ഫോട്ടോ വൈറല്‍!!!

ഭാവന ആസിഫ് അലി ചിത്രം അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടനെതിരെ ആസൂത്രിത നീക്കം

സച്ചിന്റെ കഥ പറയുന്ന ചിത്രത്തില്‍ സച്ചിന്‍ തന്നെ നായകനായി അഭിനയിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന ബാഹുബലിയുടെ റെക്കോര്‍ഡിനെ റിലീസിന് മുന്നേ തകര്‍ത്തിരിക്കുകയാണ് സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്.

റിലീസിംഗ് തിയറ്ററുകളുടെ എണ്ണത്തില്‍ സച്ചിന്‍ ബാഹുബലി ദ കണ്‍ക്ലൂഷനെ കടത്തി വെട്ടും. ബാഹുബലി 6500 തിയറ്ററിലാണ് റിലീസ് ചെയ്ത്, അതേസമയം 7000 തിയറ്ററില്‍ സച്ചിന്‍ റിലീസിന് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

ഏറ്റവും അധികം ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്യുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഇനി സച്ചിന് സ്വന്തമാകും. ആറ് ഇന്ത്യന്‍ ഭാഷകളിലാണ് സച്ചിന്‍ മൊഴിമാറ്റി എത്തുന്നത്. ഹിന്ദിയില്‍ ചിത്രീകരിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും മൊഴിമാറ്റി എത്തും.

ബോളിവുഡില്‍ ഇന്നേവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പ്രീമിയര്‍ ഷോയാണ് സച്ചിന് വേണ്ടി ഒരുക്കിയത്. കായികം, സിനിമ, ബിസിനസ്, രാഷ്ട്രീയം എന്നീ രംഗങ്ങളിലെ പ്രമുഖര്‍ മെയ് 24ന് നടക്കുന്ന പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തു. ഇതിന് മുമ്പ് വലിയ പ്രീമിയര്‍ ഷോ നടന്നത് മുഗള്‍ ഇ ആസം, ഷോലെ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിനെ തിരശീലയില്‍ പകര്‍ത്തുമ്പോള്‍ അണിയറയിലും പ്രമുഖരാണ്. ബ്രിട്ടീഷ് ചലച്ചിത്രക്കാരന്‍ ജെയിംസ് എര്‍സകിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതമൊരുക്കിയിരിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവായ എആര്‍ റഹ്മാനാണ്. വന്‍ ബജറ്റിലിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളെ യഥാര്‍ത്ഥ വ്യക്തികള്‍ തന്നെ അവതരിപ്പിക്കുന്നു എന്നതാണ്. സച്ചിനും ഭാര്യ അഞ്ജലിയും മക്കാള അര്‍ജുനും സാറ എന്നിവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എംഎസ് ധോനിയും വിരേന്ദര്‍ സേവാഗും അഭിനയിക്കുന്നുണ്ട്.

English summary
A Billion Dreams intend to release the film on a larger scale than any other film including Baahubali. The film is currently being dubbed into six Indian languages which is more than any other dubbed film from any part of the world.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam