»   » തന്റെയും മകളുടെയും പേരില്‍ പ്രചരിച്ചിരുന്നത് ഗോസിപ്പ്!വാര്‍ത്തയിലെ വാസ്തവം വ്യക്തമാക്കി പ്രമുഖ നടന്‍

തന്റെയും മകളുടെയും പേരില്‍ പ്രചരിച്ചിരുന്നത് ഗോസിപ്പ്!വാര്‍ത്തയിലെ വാസ്തവം വ്യക്തമാക്കി പ്രമുഖ നടന്‍

Posted By: Teresa John
Subscribe to Filmibeat Malayalam

താരങ്ങളുടെ കുടുംബങ്ങളില്‍ ഗോസിപ്പുകള്‍ നിറയ്ക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. അടുത്തിടെ ബോളിവുഡ നടന്‍ സെയ്ഫ് അലി ഖാന്‍ തന്റെ മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖം വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

മകളുടെ സിനിമയിലെ അരങ്ങേറ്റത്തിന് തടസ്സം നില്‍ക്കുന്നത് പിതാവ് തന്നെയായിരുന്നെന്നാണ് വാര്‍ത്തകളില്‍ വന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിരിക്കുകയാണെന്നാണ് സെയ്ഫ് പറയുന്നത്.

സാറ അലി ഖാന്‍

സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃതയിലുള്ള മകളാണ് സാറ അലി ഖാന്‍. സാറ തന്റെ പഠനം പൂര്‍ത്തിയാക്കിതിന് ശേഷം നടിയായി സിനിമയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

മകളെ കുറിച്ച് സെയ്ഫ് പറഞ്ഞത്

മകളുടെ സിനിമ പ്രവേശന വാര്‍ത്ത വന്നതിന് പിന്നാലെ സെയ്ഫ് ഒരു പ്രമുഖ മാധ്യമത്തിലെ അഭിമുഖത്തിനിടെ മകളെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

എല്ലാം വളച്ചൊടിച്ചു

താന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം വളച്ചൊടിച്ചാണ് എല്ലാവരും പറഞ്ഞതെന്നാണ് സെയ്ഫ് പറയുന്നത്. അല്ലാതെ മകളുടെ സിനിമയിലെത്തുന്നതിന് തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സാറയെക്കുറിച്ച് ചിന്തിക്കുന്നതാണ് പ്രശ്‌നം

മകളുടെ ഭാവിയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നതാണ് തന്റെ ആകുലതകള്‍ക്ക് കാരണമെന്നും മകളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും അവള്‍ക്ക് എന്റെ എല്ലാവിധ പിന്തുണയും കൊടുക്കാറുണ്ടെന്നും സെയ്ഫ് പറയുന്നു.

ബോളിവുഡില്‍ നിലനില്‍പ്പുണ്ടാവില്ല

സാറ ശരിക്കും നല്ലൊരു അഭിനേത്രി ആവും. കാരണം അവള്‍ കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. എന്നാല്‍ ബോളിവുഡില്‍ നിലനില്‍പ്പുണ്ടാവില്ലെന്നാണ് സെയ്ഫിന്റെ അഭിപ്രായം. അതുകൊണ്ടാണ് മകളെക്കുറിച്ച് താന്‍ ആശങ്കപ്പെട്ടിരുന്നതെന്നും സെയ്ഫ് പറയുന്നു.

സാറയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

സിനിമയിലേക്കെത്തുന്നതിന് മുമ്പ് താന്‍ സാറയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തിരക്കഥ പൂര്‍ണമായും നന്നായി തന്നെ വായിക്കണമെന്നും മകള്‍ക്ക് പറഞ്ഞ് കൊടുത്താതായി താരം വ്യക്തമാക്കുന്നു.

അവള്‍ക്ക് ചുറ്റും ആളുകളുണ്ട്

മകള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനായി ചുറ്റും ആളുകളുണ്ട്. അവളുടെ അമ്മ അമൃത സിംഗും സിനിമ നിര്‍മാതാവ് കരണ്‍ ജോഹറുമെല്ലാം അവള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാറുണ്ടെന്നും താരം പറയുന്നു.

സാറയുടെ കാര്യത്തില്‍ സന്തോഷവാനാണ്

മകള്‍ സാറ അവളുടെ ഫാഷനിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും സെയ്ഫ് സൂചിപ്പിക്കുന്നു.

മകളോടുള്ള സ്‌നേഹം

തനിക്ക് മകളോടുള്ള സ്‌നേഹം കൊണ്ടാണ് അവളുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് തീരുമാനമെടുങ്കുമ്പോളുണ്ടാവുന്ന ആശങ്കകള്‍ക്ക്് പിന്നിലെന്നാണ് താരം പറയുന്നത്.

സാറയുടെ അരങ്ങേറ്റ ചിത്രം

സാറ അഭിഷേക് കപൂറിന്റെ 'കേദാര്‍നാഥ്' എന്ന സിനിമയിലുടെയാണ് ബോളിവുഡിലേക്കെത്താന്‍ പോവുന്നത്. ചിത്രത്തില്‍ സുശാന്ത് സിംഗ് രജപുത്രയാണ് നായകന്‍.

English summary
Saif Ali Khan Is Helluva Irritated & The Reason Revolves Around Sara Ali Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam