»   » അച്ഛന്മാരുടെ വേദന ആരു മനസിലാക്കാനാണ്, താരപുത്രിയെക്കുറിച്ചുള്ള ഒരു പിതാവിന്റെ ദു:ഖം അറിയണോ?

അച്ഛന്മാരുടെ വേദന ആരു മനസിലാക്കാനാണ്, താരപുത്രിയെക്കുറിച്ചുള്ള ഒരു പിതാവിന്റെ ദു:ഖം അറിയണോ?

Posted By:
Subscribe to Filmibeat Malayalam

പെണ്‍കുട്ടികളുടെ പിതാവായാല്‍ പിന്നെ അച്ഛന്മാരുടെ ടെന്‍ഷന്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപിതാവായ സെയ്ഫ് അലി ഖാന്റെ കാര്യം അത് തന്നെയാണിപ്പോള്‍. മകള്‍ സിനിമയിലേക്ക് എത്തുന്നതോടെ സുരക്ഷിതയല്ലാതെയാവുമോ എന്നതാണ് താരത്തിന്റെ പേടി.

ബിരുധമൊക്കെ പൂര്‍ത്തിയാക്കി സെയ്ഫിന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തില്‍ പിതാവിന് സുരക്ഷിതമല്ലായ്മയും പേടിയാണുള്ളതെന്നും സാറ പറയുകയായിരുന്നു.

സാറ ആമീര്‍ ഖാനെ പോലെ ആവണം

സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണമെന്നാണ് സെയ്ഫ് പറയുന്നത്. നീ നിന്റെ തീരുമാനങ്ങള്‍ മാത്രം ഉറച്ചു നില്‍ക്കണമെന്നും അത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോട് പറഞ്ഞിരിക്കുകയാണ്.

സ്‌ക്രീപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. മാത്രമല്ല അത് പൂര്‍ണമായും വായിക്കണമെന്നും ഏപ്പോഴും നമ്മള്‍ ക്രീയേറ്റിവ് ആയിരിക്കണമെന്നും സെയ്ഫ് പറയുന്നു.

വിട്ടുവീഴ്ചകളുടെ പ്രധാന്യം

വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത്. അതിനാല്‍ അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാന്യമുണ്ടെന്നും സെയ്ഫ് മകള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

സുരക്ഷിതമില്ലായ്മ ഓര്‍മ്മിപ്പിച്ച് സെയ്ഫ്

സാറ തിളങ്ങാന്‍ പോവുകയാണ്. അതിനിടയില്‍ മകളുമായി സംസാരിച്ചത് സുരക്ഷിതമില്ലായ്മയെ കുറിച്ചാണ്. അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അവള്‍ക്ക് ചെയ്യാം അതിന് താന്‍ സന്തുഷ്ടനാണ്. എന്നാല്‍ മകളുടെ സുരക്ഷയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണെന്നും സെയ്ഫ് പറയുന്നു.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി സെയ്ഫ്

സെയ്ഫിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകളാണ് സാറ. ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടിയുണ്ട്. ആദ്യ വിവാഹബന്ധം താരം ഉപേക്ഷിച്ചെങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന വാശി സെയ്ഫിനുണ്ട്. അതിനായി മക്കളെ നല്ല സ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും അയച്ചിരിക്കുകയായിരുന്നു.

പിതാവിന്റെ കഴിവുകള്‍

നാഷണല്‍ അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് താരത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. തന്റെ പിതാവിന്റെ രക്തത്തില്‍ പിറന്നപ്പോള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ എന്നിലേക്കും വന്നിരുന്നു. എന്നാല്‍ അത് താന്‍ അര്‍ഹിക്കാത്തതാണെന്ന് എനിക്ക് മനസിലായിരുന്നു. പിന്നീട് താന്‍ ചിന്തിക്കുന്നത് വ്യത്യസ്തമായിട്ടായിരുന്നെന്നും സെയ്ഫ് പറയുന്നു.

English summary
Saif Ali Khan Is Insecure About Sara Ali Khan; Wants Her To Be Like Aamir Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam