»   » സെയ്ഫും കരീനയും കുഞ്ഞിനായി ഷോപ്പിങ് തുടങ്ങി, പക്ഷേ 'സര്‍പ്രൈസിങ്' ആയത് മറ്റൊന്നാണ്...!!

സെയ്ഫും കരീനയും കുഞ്ഞിനായി ഷോപ്പിങ് തുടങ്ങി, പക്ഷേ 'സര്‍പ്രൈസിങ്' ആയത് മറ്റൊന്നാണ്...!!

By: Pratheeksha
Subscribe to Filmibeat Malayalam

തങ്ങളുടെ ജീവിതത്തിലേക്കു വരുന്ന പുതിയ അതിഥിക്കായി സെയ്ഫ് അലിഖാനും കരീന കപൂറും ഷോപ്പിങ് തുടങ്ങിക്കഴിഞ്ഞു. ഡിസംബറില്‍ കുഞ്ഞതിഥി എത്തുമെന്നാണ് പ്രതീക്ഷ. അതിനുളള ഒരുക്കത്തിലാണ് താരങ്ങള്‍.

ഇരുവരും കുഞ്ഞിനായി ഷോപ്പിങ് തുടങ്ങിക്കഴിഞ്ഞു. ലഭ്യമായവയില്‍ ഏറ്റവും മികച്ചത്  ഒരുക്കിവെക്കുകയാണ്  താരങ്ങളുടെ ലക്ഷ്യം. പക്ഷേ സര്‍പ്രൈസിങായ കാര്യം മറ്റൊന്നാണ്.....

സെയ്ഫ് കരീന

സെയ്ഫ് അലിഖാനും കരീന കപൂറും ഇപ്പോള്‍ ഫുള്‍ ത്രില്ലിലാണ്. താരങ്ങളുടെ ഹണിമൂണ്‍ ആഘോഷങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതിനു ശേഷം ഇപ്പോഴിതാ പാരന്റിംഗും ആഘോഷിക്കാനുളള ഒരുക്കത്തിലാണ്. ഡിസംബറോടെ ഇവരുടെ ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുമെന്നാണ് പ്രതീക്ഷ.

നിറവയറുമായി കരീന

നിറവയറുമായി മുംബൈയിലെ എയര്‍പോര്‍ട്ടിലെത്തിയ കരീനയുടെ ചിത്രങ്ങള്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരീന ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് താരം പ്രതികരിച്ചത് താനൊരു ജഡമല്ലെന്നും കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഭൂമിയില്‍ സാധാരണയായി നടക്കുന്ന കാര്യമാണെന്നുമായിരുന്നു.

കുഞ്ഞിനായി ഒരുക്കിയത്

ഏറ്റവും സര്‍പ്രൈസിങ് ആയ കാര്യം ഇവര്‍ കുഞ്ഞിനായി ഒരുക്കുന്ന മുറിയാണ്‌. വിദേശത്തു നിന്നെത്തിയ ഇന്റീരിയര്‍ ഡെക്കറേറ്ററാണ് വളരെ മനോഹരമായി മുറിയൊരുക്കിയിരിക്കുന്നത്.

സെയ്ഫ് ലണ്ടനില്‍

സെയ്ഫ് അലിഖാന്‍ ഇപ്പോള്‍ ലണ്ടനിലാണുളളത്. ലണ്ടനിലെ ഹാരോഡ്‌സ് ഷോപ്പിങ് മാര്‍ക്കറ്റില്‍ നിന്ന് കുട്ടി മുറി വര്‍ണ്ണാഭവും വ്യത്യസ്തവുമാക്കാനായി കളിപ്പാട്ടങ്ങള്‍ വാങ്ങാനാണത്രേ സെയ്ഫിന്റെ പ്ലാന്‍.

English summary
Saif Ali Khan and Kareena Kapoor are preparing for their parenthood in full swing
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam