»   » ദു:ഖം കടിച്ചമര്‍ത്തി വരുന്ന നടിയോട് ആരാധകര്‍ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

ദു:ഖം കടിച്ചമര്‍ത്തി വരുന്ന നടിയോട് ആരാധകര്‍ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ശശി കപൂറിന്റെ വേര്‍പാടില്‍ ബോളിവുഡിലെ താരങ്ങള്‍ ഒന്നടങ്കം എത്തിയിരുന്നു. അക്കൂട്ടത്തില്‍ കപൂര്‍ കുടുംബത്തിലെ ഇളയ തലമുറയിലെ കരീന കപൂറും ഭര്‍ത്താവ് സെയിഫ് അലി ഖാനും ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

സണ്ണി ലിയോണിനൊപ്പം ലോകം തിരഞ്ഞ നടിമാരുടെ പട്ടികയില്‍ കാവ്യ മാധവൻ! കാവ്യയെ ആളുകള്‍ തിരഞ്ഞത് എന്തിനാ?

ശശി കപൂറിന്റെ മരണത്തില്‍ ദു:ഖിതാരായി പോവുന്ന താരങ്ങളെ കടത്തി വിടാതെയുള്ള ആരാധകരുടെ പ്രവര്‍ത്തനമാണ് താരങ്ങളെ ചൊടിപ്പിച്ചത്. വാഹനത്തെ കടത്തി വിടാതെ ഫോട്ടോ എടുക്കുന്നതില്‍ പ്രകോപിതയായ കരീന സെയിഫിനോട് ഇക്കാര്യം പറയുകയായിരുന്നു. ശേഷം കാറിന്റെ ഗ്ലാസ് താഴ്ത്തി മാധ്യമങ്ങളോട് ചൂടാവുകയും ചെയ്തിരുന്നു.

ശശി കപൂറിന്റെ മരണം

ബോളിവുഡിന്റെ അതുല്യ പ്രതിഭയായിരുന്ന ശശി കപൂര്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്തരിച്ചത്. താരത്തിനെ ഒരു നോക്ക് കാണുന്നതിനായി ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു.

കരീനയ്ക്കും സെയ്ഫിനും സംഭവിച്ചത്

കപൂര്‍ കുടുംത്തിലെ ബന്ധുവായ കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു വഴി മുടക്കി ആരാധകര്‍ ഫോട്ടോ എടുക്കുന്നതിനായി മത്സരിച്ചത്. ഇതില്‍ പ്രകോപിതയായ കരീന ഭര്‍ത്താവിനോട് പറയുകയായിരുന്നു.

മാധ്യമങ്ങളോട് ചൂടായി സെയ്ഫ്

കാര്‍ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ കാറിന്റെ ഗ്ലാസ് താഴ്ത്തി സെയ്ഫ് അലി ഖാന്‍ മാധ്യമങ്ങളോട് ചൂടാവുകയായിരുന്നു. ശേഷം ഒരുവിധത്തിലാണ് സെയ്ഫ് കാര്‍ ഓടിച്ച് മുന്നോട്ട് പോയത്.

കരീനയുടെ ദു:ഖം

ശശി കപൂറിന്റെ മരണത്തില്‍ അതീവ ദു:ഖിതയായിട്ടായിരുന്നു കരീന കപൂര്‍ എത്തിയിരുന്നതെന്ന് നടിയുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു. പുറത്ത് വന്ന വീഡിയോയില്‍ നടി അസ്വാസ്ഥത പ്രകടിപ്പിക്കുന്നതും കാണാം.

English summary
Saif Ali Khan and Kareena Kapoor Khan pay their last respects to Shashi Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X