»   » കൊച്ചിയിലെ വീട്ടമ്മയ്ക്കു മുന്‍പില്‍ സെയ്ഫ് അലിഖാന്‍ തോറ്റു പിന്മാറി, ഷൂട്ടിങും മുടങ്ങി!

കൊച്ചിയിലെ വീട്ടമ്മയ്ക്കു മുന്‍പില്‍ സെയ്ഫ് അലിഖാന്‍ തോറ്റു പിന്മാറി, ഷൂട്ടിങും മുടങ്ങി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടനായാലും കൊച്ചിയിലെ വീട്ടമ്മയ്ക്ക് പ്രശ്നമല്ല. തന്റെ വീടിനു മുന്‍പില്‍ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെയാണ് വീട്ടമ്മ പ്രശ്മമുണ്ടാക്കിയത്.

രണ്ടാഴ്ച്ചയോളമായുള്ള ചിത്രീകരണം കാരണം ഇവര്‍ നടത്തിയിരുന്ന ആയുര്‍വ്വേദ കേന്ദ്രത്തിലേക്ക് ആളുകളുടെ വരവു നിലക്കാന്‍ തുടങ്ങിയതോടെ ഷൂട്ടിങ് സംഘത്തെ തുരത്താന്‍ വീട്ടമ്മ തീരുമാനിക്കുകായിരുന്നു. തുടര്‍ന്നു വായിക്കൂ..

പോലീസിനു പരാതി നല്‍കിയിരുന്നു

സെയ്ഫ് അലിഖാന്‍ നായകനാവുന്ന ഷെഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് വീട്ടമ്മയുടെ വീടിനു മുന്നില്‍ നടന്നിരുന്നത്. തുടക്കത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും വീട്ടമ്മ പരാതി നല്‍കിയിരുന്നു.

പിന്നെയും ഷൂട്ടിങ് തുടര്‍ന്നു

പരാതി വകവെക്കാതെ അധികൃതര്‍ ഷൂട്ടിങ് തുടര്‍ന്നതാണ് വീട്ടമ്മയെ പ്രകോപിതയാക്കിയത്. ഇതിനിടയില്‍ ഇവരെ അനുനയിപ്പിച്ചു ഷൂട്ടിങ് തുടങ്ങാനുള്ള ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു. പക്ഷേ രണ്ടു ദിവസത്തിനു ശേഷം ഷൂട്ടിങ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

വീട്ടമ്മ പ്രതികരിച്ചത് ഉച്ചത്തില്‍ പാട്ടു വെച്ച്

വീടിനുള്ളില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഓണാക്കി ഉച്ചത്തില്‍ പാട്ടു വെച്ചു ഷൂട്ടിങ് തടസ്സപ്പെടുത്താനായി പിന്നീടു വീട്ടമ്മയുടെ ശ്രമം. സ്‌പോട്ട് ഡബ്ബിങ് ആയതിനാല്‍ പാട്ടിന്റെ ശബ്ദം ചിത്രീകരണത്തിനു തടസ്സമുണ്ടാക്കി. ശബ്ദമലിനീകരണത്തിന്റെ പേരില്‍ വീട്ടമ്മയ്‌ക്കെതിരെ കേസെടുക്കാനും ശ്രമമുണ്ടായി.

പോലീസു സെയ്ഫും തോറ്റു പിന്മാറി

പരാതി പ്രകാരം പോലീസെത്തി വീട്ടമ്മയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിത്രീകരണത്തിനെത്തിയ സെയ്ഫ് അലിഖാന്‍ ഷൂട്ടിങ് മുടങ്ങുമെന്നു കണ്ടതോടെ ദേഷ്യപ്പെട്ട് ഹോട്ടലിലേക്കു മടങ്ങുകയും ചെയ്തു.

ഹോളിവുഡ് സിനിമയുടെ റീമേക്ക്

2014 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമയായ ഷെഫ് എന്ന ചിത്രത്തിന്റെ റീമേക്കാണ് രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ഷെഫ് എന്ന ചിത്രം. ഷെഫുമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനു മുന്‍പ് എയര്‍ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രവും രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്തിരുന്നു.

സെയ്ഫ് അലി ഖാന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
bollywood actor saif ali khan's upcoming movie chef shooting has been canceled in kochi .one resident protest againt the shoot because since last two weeks the shoot wsa in front of her house .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam