For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈവിട്ട് പോയത് അച്ഛന്റെ മരണ ശേഷം! അഭിനയിച്ച് കിട്ടിയ പണം മുഴുവൻ നൽകി, തുറന്ന് പറഞ്ഞ് നടൻ

  |

  ബിഗ്സ്ക്രീനിലും പൊതു നിരങ്ങളിലും ചിരിച്ച് ജോളിയായി നടക്കുന്ന സൂപ്പർ താരങ്ങളെ മാത്രമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇവരുടെ യഥാർഥ ജീവിതവും ജീവിച്ചു വന്ന ചുറ്റുപാടും അത്ര മനോഹരമാകുകയില്ല. ഭൂരിഭാഗം താരങ്ങൾക്കും പറയാനുണ്ടാകും കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റേയും കഥകൾ. ഇപ്പേഴിത അത്തരത്തിലുളള ഹൃദയസ്പർശിയായ കഥവെളിപ്പെടുത്തുകയാണ് നടൻ സെയ്ഫ അലിഖാൻ

  രാജീവ് മാസന്തയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. . ജീവിത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചും സ്വന്തം അധ്വാനത്തിലൂടെ തിരികെ പിടിച്ച പാരമ്പര്യത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. ബോളിവുഡ് താരം എന്നതിലുപരി പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് സെയ്ഫ് അലിഖാനെ അറിയപ്പെടുന്നത്. ട്ടൗ‍‍ഡി പാലസിന്റെ അധികമാരും അറിയാത്ത ചില കഥകളുണ്ട്.

  ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ പാലസുകളിൽ ഒന്നാണ് പട്ടൗഡി. പടൗഡി പാലസിലെ ചെറിയ നവാബ് എന്ന വിശേഷണവും സെ‌യ്ഫ് അലിഖാനുളളത്. തനിയ്ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തായിരുന്നു. എന്നാൽ ഇടക്കാലത്ത് ആ പാലസ് തനിയ്ക്ക് നഷ്ടപ്പെട്ടു. പിന്നീട് അത് തിരിച്ചു പിടിക്കുകയായിരകുന്നു

  അച്ഛൻ മൺസൂർ അലിഖാന്റെ മരണത്തെ തുടർന്ന് കൊട്ടാരം പാട്ടത്തിന് നൽകേണ്ടി വന്നത്.800 കോടി വിലമതിക്കുന്ന കൊട്ടാരം നിമ്റാണ ഹോട്ടലിനാണ് പാട്ടത്തിന് നൽകേണ്ടി വന്നത് . എന്നാൽ പിന്നീട് അഭിനയിച്ച് ലഭിച്ച പ്രതിഫലം കൊണ്ട് ഇത് തിരികെ വാങ്ങുകയായിരുന്നു. 2014 ലാണ് സെയ്ഫ് കൊട്ടാരം തിരികെ വാങ്ങുന്നത്. ഇന്ന് സെയ്ഫിനും കുടുംബവും അവധി ആഘോഷിക്കുന്നത് പട്ടൗഡി പാലസിലാണ്.

  സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ കർശന നിർദ്ദേശം! അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതി ഇങ്ങനെ..

  കൊളോണിയിൽ മാതൃകയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും കുളവും പൂന്തോട്ടവും ഒരിക്കിയിട്ടു

  കരിയറിലെ ഉയർച്ച താഴ്ചകൾ ജീവിതത്തിൽ ബാധിച്ചിട്ടില്ലെന്ന് സെയ്ഫ് അലിഖാൻ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ പോലും ബോക്സോഫീസ് വിജയങ്ങൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൽ എന്ത് ഉണ്ടാകുന്നു എന്നതിലാണ്. എന്റെ ഭാര്യ എന്നേക്കാൾ മികച്ച നിൽക്കുന്നത് അവരുടെ കഴിവാണ്. അതൊരിക്കൽ പോലും മത്സരമായി കണാനായിട്ടില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും ഒരു പോയിന്റിൽ ഒരാൾ മറ്റൊരാളിനെക്കാൾ വിജയിച്ചു നിൽക്കും. മറ്റു ചിലപ്പോൾ രണ്ടാൾക്കും മികച്ച സമയമായിരിക്കും. എന്നാൽ ഇത്തരം പാരാമീറ്റേഴ്സിൽ താൻ ഒരിക്കൽ പോലും ജീവിതത്തെ തൂക്കി നോക്കിയിട്ടില്ലന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു.

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സെയ്ഫ് അലിഖാനും കരീന കപൂറും 2012 ൽ വിവാഹിതരാകുന്നത്. സെയ്ഫിന്റെ ആദ്യ ഭാര്യയായ അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹത്തിനു ശേഷം, സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തുവെങ്കിലും, ഇപ്പോൾ മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. ടെലിവിഷൻ ഷോകളിലും മറ്റും സജീവമാണ് താരം.

  English summary
  Saif Ali Khan reveals he earned back Pataudi Palace
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X