»   » സെയ്ഫ് അലി ഖാനും ആദ്യ ഭാര്യ അമൃതയും ഒന്നിച്ച മാഗസിന്‍ ഫോട്ടോ ഷൂട്ട്!

സെയ്ഫ് അലി ഖാനും ആദ്യ ഭാര്യ അമൃതയും ഒന്നിച്ച മാഗസിന്‍ ഫോട്ടോ ഷൂട്ട്!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ മുന്‍നിര താരമായ സെയ്ഫ് അലി ഖാനും ആദ്യ ഭാര്യ അമൃതയും കണ്ടുമുട്ടുന്നത് രാഹുല്‍ റവയിലുടെ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്. അവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. പിന്നീട് 13 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2004ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.

ബോളിവുഡില്‍ കൊട്ടിഘോഷിച്ച ഇരുവരുടെയും പ്രണയം അന്ന് ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞിരുന്നു. 91ല്‍ ഇരുവരെയും ചേര്‍ത്ത് ഒരു മാഗസിന് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ടും അക്കാലത്ത് വൈറലായി. ബോളിവുഡിലെ ഏറ്റവും വലിയ വിവാദ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഫോട്ടോ ഷൂട്ട് പടര്‍ന്ന് കത്തിയത്.

ആ കവര്‍ ചിത്രം

സെയ്ഫ് അലി ഖാനും മുന്‍ കാമുകി അമൃത സിങും പ്രമുഖ മാഗസിന് വേണ്ടിയെടുത്ത ഫോട്ടോ. ഇരുവരുടെയും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ

ഇരുവരുടെയും കണ്ടുമുട്ടല്‍

സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അവിടെ വെച്ച് ഇരുവരും പരിചയപ്പെടുകെയും പ്രണയത്തിലാകുകെയും ചെയ്തു. സെയ്ഫ് അലി ഖാനാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്.

കണ്ടുമുട്ടലിന് ശേഷം

ഇരുവരും ആദ്യമായി കണ്ടുമുട്ടിയ അന്ന് സെയ്ഫ് അലി ഖാന്‍ അമൃതയെ ഡിന്നറിന് വിളിച്ചിരുന്നു. എന്നാല്‍ വിനയപൂര്‍വ്വം സെയ്ഫ് അലി ഖാന്റെ ക്ഷണം നിരസിച്ച അമൃത സെയ്ഫ് അലിയെ തന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചതായും അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ആ രാത്രിയിലെ വിവാഹാഭ്യര്‍ത്ഥന

ഡിന്നറിന് വിളിച്ച ആ രാത്രി തന്നെ സെയ്ഫ് അമൃതയോട് വിവാഹഭ്യര്‍ത്ഥന നടത്തി. കൂടുതല്‍ ഒന്നും ചിന്തിക്കാതെ തന്നെ നടി സെയ്ഫ് അലിഖാന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുകെയും ചെയ്തു. അന്ന് തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു.

പ്രായ വ്യത്യാസം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍

സെയ്ഫും അമൃതയും തമ്മിലുള്ള പ്രായ വ്യത്യസം കാരണം ആര്‍ക്കും ഇരുവരുടെയും ബന്ധത്തിനോട് താത്പര്യമില്ലായിരുന്നു. സെയ്ഫിനേക്കാള്‍ 12 വയസിന് ഇളയതായിരുന്നു അമൃത. സെയ്ഫിന്റെ കുടുംബമാണ് ഈ ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്.

രഹസ്യമായി വിവാഹിതരായി

വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വലിയ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെ ചെറിയ ചടങ്ങോട് കൂടി ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം നടി അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞു.

വിവാഹമോചനം

2004ലാണ് ഇരുവരും വിവാഹമോചിതരായത്. 13 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. കരീന കപൂറിനെയാണ് സെയ്ഫ് അലി ഖാന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

English summary
Saif Ali Khan's Rare Magazine Shoot With First Wife Amrita.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam