»   » മകളുടെ സിനിമ പ്രവേശനത്തിന് തടസ്സമായി പ്രമുഖ നടന്‍ തന്നെ!പിന്നിലെ കാരണം കേട്ടാല്‍ ചിരി വരും!

മകളുടെ സിനിമ പ്രവേശനത്തിന് തടസ്സമായി പ്രമുഖ നടന്‍ തന്നെ!പിന്നിലെ കാരണം കേട്ടാല്‍ ചിരി വരും!

Posted By: Teresa John
Subscribe to Filmibeat Malayalam

സെയ്ഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാന്‍. സാറ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിന് തടസങ്ങള്‍ ഒരാള്‍ സൃഷ്ടിക്കുകയാണ്.

ബാഹുബലിയുടെ പതനം മോഹന്‍ലാലിന്റെ മുന്നില്‍ മാത്രം!അമ്പത് ദിവസം കൊണ്ട് നേടിയത് എത്ര കോടിയാണെന്നറിയണോ?

മകളുടെ സിനിമയിലേക്കുള്ള പ്രവേശനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്ത സെയ്ഫ് തന്നെയാണ് മകള്‍ക്ക് മുന്നില്‍ തടസ്സം നില്‍ക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 

സാറ അലിഖാന്‍ ബോളിവുഡിലേക്ക്

സാറ അലി ഖാന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ തയ്യാറെടുക്കുകയാണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മകളുടെ പ്രവേശനത്തെ സെയ്ഫ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് തടസങ്ങള്‍ പറഞ്ഞിരിക്കുകയാണ് സെയ്ഫ്.

സാറയുടെ കാര്യത്തില്‍ പേടിയുണ്ട്

മകളുടെ സിനിമയിലെ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സെയ്ഫ് മറുപടിയായി പറഞ്ഞത്. മകളുടെ കാര്യത്തില്‍ തനിക്ക് ഇത്തിരി ഭയമുണ്ടെന്നും പേടിയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നതാണ് ഇന്‍ഡ്‌സ്ട്രീയുടെ പ്രത്യേകതയെന്നുമാണ് സെയ്ഫ് പറയുന്നത്.

സുശാന്തിനൊപ്പം അഭിനയിക്കുന്നു

സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന ചിത്രത്തിലാണ് സാറ തന്റെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. സാറക്കൊപ്പം അമ്മ അമൃത സിംഗും കൂട്ടിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പൂര്‍ണമായും എതിര്‍പ്പ് പ്രകടപ്പിച്ചിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍.

ജീവിതം ഇതൊന്നുമല്ല

ജീവിതം ഇതൊന്നുമല്ലെന്നാണ് സെയ്ഫിന്റെ കാഴ്ചപാട്. സാറയുടെ സിനിമയിലെ പ്രവേശനം സംബന്ധിച്ചുള്ള കാര്യത്തില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.

English summary
Saif Ali Khan Is Trying To Stop Sara Ali Khan From Entering Bollywood!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam